Friday, March 13, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 19 Jan 2026 04.41 AM

അര്‍ത്തുങ്കല്‍ ബസലിക്കയില്‍ മകരം തിരുനാള്‍ നാളെ; ഇന്ന്‌ കാരുണ്യദിനം

uploads/news/2026/01/821527/4.jpg

ചേര്‍ത്തല: തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയില്‍ പ്രസിദ്ധമായ മകരം തിരുനാള്‍ നാളെ. ഇന്ന്‌ കാരുണ്യ ദിനമായി ആചരിക്കും. വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പള്ളിയങ്കണത്തില്‍ പ്രതിഷ്‌ഠിച്ച തോടെ തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി.
തിരുനാള്‍ ആഘോഷ ങ്ങളിലെ ഏറ്റവും ഭക്‌തിനിര്‍ഭരമായ ദിനങ്ങളില്‍ ഒന്നാണ്‌ കാരുണ്യ ദിനം. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവി ക്കുന്നവര്‍ ക്കും രോഗികള്‍ക്കും പാവപ്പെട്ടവര്‍ ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ദിനമാണിത്‌. ആയിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ തങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും വിശുദ്ധന്റെ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ ഈ ദിവസം ബസിലി ക്കയില്‍ എത്തും.
കരുണയുടെ പ്രവൃത്തികള്‍ ജീവിതത്തില്‍ പ്രാവര്‍ ത്തികമാക്കാനും മറ്റുള്ളവരെ സഹായി ക്കാനുമുള്ള ആഹ്വാനമാണ്‌ ഈ ദിനം നല്‍കുന്നത്‌. അര്‍ത്തുങ്കല്‍ ബസിലി ക്കയിലെ കാരുണ്യനിധി പോലുള്ള സംരംഭങ്ങള്‍ വഴി അശരണര്‍ക്ക്‌ സഹായമെത്തിക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക്‌ ഈ ദിവസം പ്രാധാന്യം നല്‍കും
രാവിലെ 5.30ന്‌ ഫാ. ഡെന്‍സി കാട്ടുങ്കല്‍ കാര്‍മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലിയോടെ യാണ്‌ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്‌. 6.45ന്‌ പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന്‌ ഫാ. സിജു സോളമന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, ഒന്‍പതിന്‌ നടക്കുന്ന ദിവ്യബലിയില്‍ ഫാ. സ്‌റ്റാന്‍ലി പുളിമുട്ടുപറമ്പില്‍ കാര്‍മികത്വം വഹിക്കും.
ഫാ. സെബാസ്‌റ്റ്യന്‍ പുന്നയ്‌ക്കല്‍ വചനപ്രഘോഷണം നടത്തും. 11 ന്‌ തൃശൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ടോണി നീലങ്കാവില്‍ സീറോ മലബാര്‍ റിത്തില്‍ ആഘോ ഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയര്‍പ്പിക്കും.
ഉച്ചക്ക്‌ മുന്നിന്‌ ഫാ. സൈമണ്‍ കുരിശിങ്കല്‍, ഫാ. റെനോള്‍ഡ്‌ വട്ടത്തില്‍, ഫാ. ജസ്‌റ്റിന്‍ കുരിശിങ്കല്‍ എന്നിവരുടെ കാര്‍മിത്വത്തില്‍ ദിവ്യബലിയും വചനപ്രഘോഷണവും. ശുശ്രൂഷകള്‍ക്ക്‌ മദ്യവിരുദ്ധ സമിതിയും ഇടവക തലത്തിലുള്ള ഭാരവാഹികളും നേതൃത്വം നല്‍കും.
വൈകിട്ട്‌ അഞ്ചിന്‌ ജപമാല, നൊവേന, ലിറ്റനി, ആറിന്‌ റവ. ഡോ. ഫ്രാന്‍സിസ്‌ മരോട്ടിക്കപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. ഫാ. ഷാജി ജെര്‍മ്മന്‍ വചനപ്രഘോഷണം നടത്തും. രാത്രി എട്ടു മുതല്‍ തുടര്‍ച്ചയായ ദിവ്യബലിയുണ്ടാകും ഫാ. ക്ലിഫ്‌ലന്റ്‌ ഫെര്‍ണാണ്ടസ്‌, ഫാ. അലക്‌സ് കൊച്ചിക്കാരന്‍ വീട്ടില്‍, ഫാ. സാവിയോ ആന്റണി എന്നിവര്‍ കാര്‍മികരാകും.

Ads by Google
Advertisement
Monday 19 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW