-->
ആലപ്പുഴ: മുഹമ്മ ചീരപ്പന്‍ചിറ സ്വാമിഅയ്യപ്പന്‍ പഠനകളരിയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ ദര്‍ശന പഠന പരിപാടി സംഘടിപ്പിച്ചു. ഗുരു ധര്‍മ്മ പ്രഭാഷകന്‍ ഭാസി സൗപര്‍ണ്ണിക ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. ഹോമമന്ത്രത്തിന്റെ പൊരുള്‍ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
കളരി പരിരക്ഷകന്‍ മാധവ ബാലസുബ്രഹ്‌മണ്യം അധ്യക്ഷനായി. കളരി പരിരക്ഷക പത്മജാ മാധവ ബാല സുബ്രഹ്‌മണ്യം, ബേബി പാപ്പാളില്‍, ശ്യാംലാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ഗുരുദേവ ക്വിസ് മത്സരത്തിന് ഗുരുധര്‍മ്മ പ്രചാരകന്‍ ബേബി പാപ്പാളില്‍ നേതൃത്വം നല്‍കി.