-->
ആലപ്പുഴ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ റവന്യൂ ജില്ലാ സമ്മേളനം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ആലപ്പുഴ കര്‍മസദന്‍ ഹാളില്‍ നടന്ന സമ്മേളനം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പോടെ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ്‌് എ.എ ഷുക്കൂര്‍ നിര്‍വഹിച്ചു.
ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല എന്ന് ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് സമര്‍പ്പിച്ച സത്യവാങ്‌മൂലം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ- ടെറ്റ് പരീക്ഷയിന്മേലുള്ള ആശങ്കകളും നിയമന തടസങ്ങളും നീക്കുകയും എന്‍.പി.എസ് പിന്‍വലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ്‌് ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി ജോണ്‍ ബോസ്‌കോ മുഖ്യപ്രഭാഷണം നടത്തി.
സംസ്‌ഥാന നിര്‍വാഹക സമിതി അംഗങ്ങളായ രഘുകുമാര്‍, മിനി മാത്യു, ബിനോയ് വര്‍ഗീസ്, സോണി പവേലില്‍,എസ് അമ്പിളി, ജില്ലാ പ്രസിഡന്റ് കെ.ഡി അജിമോന്‍, സെക്രട്ടറി ഈ.ആര്‍ ഉദയകുമാര്‍, ട്രഷറര്‍ രാജീവ് കണ്ടല്ലൂര്‍, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ വി.ആര്‍. ജോഷി, ജോണ്‍ ബ്രിട്ടോ പി.ജി, ബി. രാധാകൃഷ്‌ണന്‍, പ്രകാശ് തോമസ്, ഡോമിനിക് സെബാസ്‌റ്റ്യന്‍, ആര്‍. രാജേഷ്, കെ.എന്‍ കൃഷ്‌ണകുമാര്‍, മിനി എം.എസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രാജീവ് കണ്ടല്ലൂര്‍ (റവന്യൂ ജില്ലാ പ്രസിഡന്റ്), ഈ. ആര്‍ ഉദയകുമാര്‍( സെക്രട്ടറി), പി.ആര്‍ രാജേഷ്(ട്രഷറര്‍), എം. മനോജ്, ജി. മധുലാല്‍, ബാബുരാമചന്ദ്രന്‍, വിനോദ് രാജന്‍, ജെ. സുഹൈല്‍, നിനു വി. ദേവ്, കെ. ശ്യാംകുമാര്‍, ആര്‍. രാജേഷ്, മനോജ് കുമാര്‍ ,ഗിരീഷ്( വൈസ് പ്രസിഡന്റുമാര്‍), സജി എസ്, പ്രിയ ജേക്കബ്,സാജു തോമസ്, ലാല്‍ജിത്ത്, ഉബൈദ് യു, സന്തോഷ് കുമാര്‍, ആര്യന്‍ നമ്പൂതിരി, ജോസ്‌കുട്ടി സെബാസ്‌റ്റ്യന്‍, ടി.കെ മോഹനന്‍, ഗിരീഷ്( ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.