-->
പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പ്രദേശങ്ങളില്‍നിന്ന് ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 'നാടിന്റെ വികസനം' മുഖാമുഖ പരിപാടി സംഘടിപ്പിച്ചു.
ജനപ്രതിനിധികളായി വിജയിച്ചവര്‍ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ളവരും അവരെ കേള്‍ക്കാന്‍ സമയവും മനസും ഉള്ളവരാകണമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്‌മാന്‍ പറഞ്ഞു. ജനപ്രതിനിധികളെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.
നാടിന്റെ വികസനകാര്യങ്ങളില്‍ രാഷ്‌ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും കടമയുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്‌കുമാര്‍ പറഞ്ഞു. മുമ്പ് ഹോസ്‌പിറ്റല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പുല്‍പ്പള്ളി ടൗണിലെ ഭൂമിയില്‍ താലൂക്ക് ആശുപത്രി സ്‌ഥാപിക്കുക, പ്രദേശത്ത് അടിയന്തരമായി ഫയര്‍ സ്‌റ്റേഷന്‍ കൊണ്ടുവരുക, കടമാന്‍തോട് പദ്ധതിയുടെ ആശങ്കകള്‍ പരിഹരിക്കുക, വയനാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ചേകാടി റോഡ് വീതി കൂട്ടി നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുക, വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങാതിരിക്കാന്‍ ചെയ്ുയന്ന താല്‍ക്കാലിക സംവിധാനങ്ങള്‍ ഒഴിവാക്കി വനത്തിന് ചുറ്റും ഉയരമുള്ള കോണ്‍ക്രീറ്റ് മതിലുകളും മതിലിനു ഫെന്‍സിങ് സംവിധാനവും സ്‌ഥാപിക്കുക മാലിന്യനിര്‍മാര്‍ജനത്തിന് ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ കണ്ടെത്തുക, തെരുവുനായ പ്രശ്‌നം അടിയന്തരമായി പരിഹരിക്കുക, ഭാവിതലമുറയ്‌ക്കായി അമ്പെയ്‌ത്ത് കേന്ദ്രത്തോട് ചേര്‍ന്ന് പ്ലേ ഗ്രൗണ്ട് നിര്‍മ്മിക്കുക, ഒഴിഞ്ഞുകിടക്കുന്ന പഴയ ഹോസ്‌പിറ്റല്‍ ബില്‍ഡിങ്ങില്‍ അടിയന്തരമായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമാക്കുക, ടൗണ്‍ മനോഹരമാക്കിയെടുക്കുന്നതിനോടൊപ്പം ഇ. ടോയ്‌ലറ്റുകള്‍ സ്‌ഥാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ സജീവ ചര്‍ച്ച നടന്നു. സാധ്യമാകുന്ന എല്ലാ മേഖലകളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വ്യാപാരി സമൂഹം ചൂണ്ടിക്കാണിച്ച മേല്‍ക്കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതാണെന്ന് ജനപ്രതിനിധികള്‍ വാഗ്‌ദാനം ചെയ്‌തു.
പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ ജനപ്രതിനിധികളെയും ഷാള്‍ അണിയിച്ച് ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. ബാലകൃഷ്‌ണന്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജാ കൃഷ്‌ണന്‍, അജിമോന്‍. കെ.എസ്, ഷാജിമോന്‍. പി.എ, ഷിബിന്‍. വി.കെ, ജോബിഷ് യോഹന്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ പ്രസംഗിച്ചു.
ജോസ് കുന്നത്ത്, പി.എം. പൈലി, ഇ.കെ. മുഹമ്മദ്, റഫീഖ. കെ.വി, കെ. ജോസഫ്, വേണുഗോപാല്‍, ഹംസ ഫ്രണ്ട്‌സ്, ബാബു മാക്കിയില്‍, ബാബു രാജേഷ്, പ്രസന്നകുമാര്‍, പ്രഭാകരന്‍, സജി വര്‍ഗീസ്, കെ.കെ. അനന്തന്‍, ഗിരീഷ് വര്‍ണ്ണം, ഹാരിസ്, നിതിന്‍ പെര്‍ഫെക്‌റ്റ്, സുനില്‍ ജോര്‍ജ്, ശിവദാസ്, ശ്രീകുമാര്‍ നേതൃത്വം നല്‍കി.