-->
കല്‍പ്പറ്റ: തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കിയ വാഗ്‌ദാനം ലംഘിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളി സംഘടനപ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തുണ്ടാക്കിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് വിജയന്‍ ചെറുകര ആവശ്യപ്പെട്ടു.
മിനിമം കൂലി 700 രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികാ വാഗ്‌ദാനമെങ്കിലും നടപ്പിലാക്കണമെന്നും രണ്ട് മന്ത്രിതല ചര്‍ച്ചകളിലായി തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) വയനാട് കളക്‌ടറേറ്റിന് മുമ്പില്‍ നടത്തിയ സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സുപ്രീം കോടതി വിധിയുടെ മറവില്‍ കുറ്റവാളികള്‍ക്ക് അതിരുവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തും ചര്‍ച്ചയിലൂടെ നിശ്‌ചയിക്കപ്പെട്ടതുമായ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പി.ജി. മോഹനന്‍ പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഐ.ടി.യു.സി ജില്ലാ സെകട്ടറി സി.എസ്. സ്‌റ്റാലിന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ. കൃഷ്‌ണകുമാര്‍, യൂണിയന്‍ ജില്ലാസെകട്ടറി സെലീന സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗം ജെസ്‌മല്‍, രാധാകൃഷ്‌ണന്‍ പ്രസംഗിച്ചു.
അന്ന. ഇ.ഡി, ഗീത കൃഷ്‌ണദാസ്, ജെസ്സി ദേവന്‍, എം. സുല്‍ഫത്ത് സമരത്തിന് നേതൃത്വം നല്‍കി.