-->
പുല്‍പ്പള്ളി: നിര്‍മാണസമാഗ്രഹികളുടെ അമിത വിലവര്‍ദ്ധനവും കല്ല് മിറ്റല്‍ എം സാന്‍ഡ് എന്നിവയുടെ ലഭ്യത കുറവു പരിഹരിക്കുന്നതിന് അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും കരികല്ല് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത് സുഗമമാക്കണമെന്നും തടസങ്ങളില്ലാത്ത പാറമടകളും ക്രഷറുകളും തുറന്നുപ്രവര്‍ത്തിപ്പിച്ച് വിലകള്‍ ഏകീകരിക്കണമെന്നും ഒള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
കടമാന്‍ തോട് പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ജനപ്രീതിനിധികള്‍ രാഷ്ര്‌ടീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ആളുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ചയ്‌ക്കും ഇതുമൂലമുള്ള കൃഷിനാശത്തിനും പരിഹാരം ഉണ്ടാക്കി കര്‍ഷകരെ രക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കടമാന്‍ തോട് പദ്ധതി നടപ്പാക്കും എന്നുപറയുന്ന വാര്‍ഡുകളില്‍ ജനങ്ങള്‍ കൃഷി ഉപേഷിച്ച അവസ്‌ഥയാണ് നിലവിലുള്ളത്. പദ്ധതി എവിടെയാണ് എന്നകാര്യത്തില്‍ വ്യക്‌തതവരുത്തി സ്‌ഥാന നിര്‍ണ്ണയം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം പൊന്നിന്‍വിലക്കു സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നതിനാല്‍ ഭൂമി ഏറ്റെടുത്ത് ജനങ്ങള്‍ക്ക് പരമാവധി വിലനല്‍കുകയും ഇതുമൂലം വിവാഹം വിദ്യാഭ്യാസം ചികിത്സ എന്നിവയ്‌ക്ക് ഭൂമി വില്‍പ്പന നടക്കാന്‍ കഴിയാത്ത സാഹചര്യം നീക്കണമെന്നും ഇക്കാര്യത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിച്ച് പദ്ധതിയുടെ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ മേഖല പ്രസിഡന്റ് ആന്റണി താന്നിക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. പി.ടി. ജയകുമാര്‍, കുരിയന്‍ തോമസ്, റെജി. പി.എസ്, പി.സി. സെബാസ്‌റ്റ്യന്‍, സസിംസണ്‍. സി.വി, സാബി തങ്കച്ചന്‍, ബിനോയ്. വി.യു സംസാരിച്ചു.