Wednesday, March 11, 2026 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.05 AM

മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ പ്രതിഷേധിക്കുന്നു:മാര്‍ത്തോമ മെത്രാപ്പോലീത്ത

uploads/news/2026/01/821439/3.jpg

തിരുവല്ല: മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതിനായി നാഷണല്‍ ക്രിസ്‌ത്യന്‍ അലൈന്‍സിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്‌തവ പ്രസ്‌ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രചരണ റാലി രണ്ടാം ദിനം തിരുവല്ലയില്‍ മാര്‍ത്തോമ്മ മെത്രപ്പോലിത്താ ഉദ്‌ഘാടനം ചെയ്‌തു.മതേതര രാജ്യത്ത്‌ ജീവിക്കുന്ന ആരും ഭരണഘടന യക്ക്‌ എതിരായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കരുത്‌. വെറുപ്പും പകയും വിദ്വേഷവും വളര്‍ന്നുവരുന്ന ഈ നാട്ടില്‍ അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുവാന്‍ ക്രൈസ്‌തവ വിഭാഗത്തിന്‌ സാധ്യമല്ല. ഇവിടെ സ്‌നേഹത്തിന്റെയും ക്ഷമയുടെയും പരസ്‌പര സഹകരണത്തിന്റെയും മാര്‍ഗം കാട്ടിക്കൊടുക്കുകയാണ്‌ ക്രൈസ്‌തവ ദൗത്യം ്‌ എന്നും മെത്രപ്പോലിത്താ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.യോഗത്തില്‍ എന്‍.സി. എം. ജെ സേ്‌റ്ററ്റ്‌ പ്രസിഡന്റ്‌ ഡോ. പ്രകാശ്‌ പി തോമസ്‌ അധ്യക്ഷത വഹിച്ചു.ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.തോമസ്‌ മാര്‍ കൂറീലോസ്‌ മെത്രാപ്പോലീത്ത, ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറീലോസ്‌ മെത്രാപ്പോലീത്ത, പാസ്‌റ്റര്‍ ജെ. ജോസഫ്‌,പാസ്‌റ്റര്‍ രാജു പൂവക്കാല, സ്‌റ്റാന്‍ലി ജോര്‍ജ്‌, റവ ഏബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്‌കോപ്പ, ഫാ.ബെന്യാമിന്‍ ശങ്കരത്തില്‍, പാസ്‌റ്റര്‍ ജെയിസ്‌ പാണ്ടനാട്‌, ബാബു വെന്‍മേലി, അനീഷ്‌ തോമസ്‌, മാത്യുസണ്‍ പി തോമസ്‌, ബിനു പന്തളം, രാജേഷ്‌ ചുമത്ര, ജോജി പി. തോമസ്‌, ലിനോജ്‌ ചാക്കോ, പാസ്‌റ്റര്‍ കെ. കെ. സാം, മാത്യു തരകന്‍, , തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 18 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW