Friday, March 13, 2026 Last Updated 14 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.05 AM

അച്‌ഛന്റെ രചന അമ്മയുടെ സംവിധാനം മകള്‍ക്ക്‌ മോണോ ആക്‌ടിന്‌ മൂന്നാം തവണയും എ- ഗ്രേഡ്‌

uploads/news/2026/01/821438/2.jpg

പന്തളം: തൃശൂരില്‍ നടന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്‌ടിന്‌ മൂന്നാം തവണയും പദ്‌മ എ- ഗ്രേഡ്‌ നേടി. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനിരയായ ഹിമാന്‍ഷിയുടെ ജീവിതാനുഭവങ്ങളെ ആസ്‌പദമാക്കിയുള്ള ആവിഷ്‌ക്കാരത്തിനാണ്‌ എ ഗ്രേഡ്‌ ലഭിച്ചത്‌. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ പദ്‌മ സംസ്‌ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്‌. അച്‌ഛനും ഇം?ീഷ്‌ നോവലിനുള്ള 2021 ലെ ഇന്ത്യന്‍ പ്രൈം ഓരെ അവാര്‍ഡു ജേതാവും എം.ജി യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസറുമായ ഡോ.രതീഷ്‌കുമാറിന്റെ രചനയില്‍ അമ്മയും ബി .എഡ്‌ കോളേജ്‌ അദ്ധ്യാപികയും റിസോഴ്‌സ് പേഴ്‌സണുമായ പ്രിയതാ ഭരതന്‍ ചിട്ടപ്പെടുത്തിയ മോണോ ആക്‌ടാണ്‌ പദ്‌മയ്‌ക്ക് മൂന്നാം തവണയും അംഗീകാരത്തിനിയാക്കിയത്‌. രണ്ടാം ക്ലാസ്സുമുതല്‍ സ്‌കൂള്‍ കലോത്സവങ്ങളാല്‍ ഒന്നാം സ്‌ഥാനങ്ങള്‍ നേടിയിരുന്നു.. ഡല്‍ഹിയില്‍ നടന്ന ദേശീയ കലാ ഉത്സവില്‍ സംസ്‌ഥാന തലത്തില്‍ എക പാത്ര നാടകത്തിന്‌ ഒന്നാം സ്‌ഥാനം ലഭിച്ചിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ജീവിതനുഭവങ്ങളെ ആസ്‌പദമാക്കിയായിരുന്നു നാടകം തയ്യാറാക്കിയത്‌.. നാടോടി നൃത്തം, കഥാപ്രസംഗം, നാടകം എന്നിവയിലും പദ്‌മ ജില്ലാതലത്തില്‍ സമ്മാനങ്ങള്‍ നേടി.കൂടാതെ ശാസ്‌ത്ര മേളയിലും ഒന്നാം സ്‌ഥാനങ്ങള്‍ നേടിയിട്ടുണ്ട്‌.മോണോആക്‌ട് പരിശീലിപ്പിക്കുന്നത്‌ അമ്മ പ്രിയതാ ഭരതനാണ്‌.അമ്മ സംവിധാനം ചെയ്‌ത നിരവധി നാടകങ്ങളിലും അഭിനയിച്ചു.. വൈ. ഐ .പി ശാസ്‌ത്രപഥത്തില്‍ പത്തനം തിട്ടജില്ലയില്‍ ഒന്നാം സ്‌ഥാനം നേടി പാലക്കാട്‌ നടന്ന സംസ്‌ഥാന തലത്തില്‍ സഹപാഠി സായി മാധവ്‌ ഒരുമിച്ചുള്ള ടീമില്‍ പങ്കാളിയായി.
സമകാലിക വിഷയങ്ങളാണ്‌ മോണോ ആക്‌ടിനുവേണ്ടി തിരഞ്ഞെടുക്കുന്നത്‌. വാളയാര്‍ പെണ്‍ കുട്ടികളുടെ മരണം, ഇലന്തൂരില്‍ നടന്ന നരബലി, ഗാസയിലെ ഗര്‍ഭിണി തുടങ്ങിയ വിഷയങ്ങളാണ്‌ സംസ്‌ഥാന കലോത്സവത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്‌. കഴിഞ്ഞ രണ്ടു തവണ പത്തനംതിട്ട ജില്ലാ കലോത്സവ നാടക മത്സരത്തില്‍മികച്ച നടിയായി . പന്തളം എന്‍.എസ്‌.എസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിറ്റിയാണ്‌ ്.അനുജത്തി പാര്‍ത്ഥ രതീഷ്‌ ഇത്തവണ ജില്ലാതലത്തില്‍ ഇം?ീഷ്‌ പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിരുന്നു.മുന്‍ അദ്ധ്യാപകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന അന്തരിച്ച പന്തളംഭരതന്റെ ചെറുമകളാണ്‌ പദ്‌മ

Ads by Google
Advertisement
Sunday 18 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW