Wednesday, March 11, 2026 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.05 AM

23 ആഴ്‌ചയില്‍ ജനിച്ച കുഞ്ഞിന്‌ ജീവിതം നല്‍കി ലൈഫ്‌ലൈന്‍ ആശുപത്രി

uploads/news/2026/01/821436/4.jpg

അടൂര്‍: മാസം തികയാതെ, വെറും 23 ആഴ്‌ചയും നാല്‌ ദിവസവും മാത്രം പ്രായമായപ്പോള്‍ ലോകത്തെത്തിയ നിതാര 2026 ജനുവരി മൂന്നിന്‌ ഒരു വയസ്സുകാരിയായപ്പോള്‍ ഇട്ടൊരു പുതു ചരിത്രം . പക്ഷേ ആ ഒരുവര്‍ഷം പിന്നിട്ടത്‌ സാധാരണ ഒരു ജന്മദിനകഥയല്ലജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നുള്ള അതിജീവനത്തിന്റെ
കഥയാണ്‌. ജനനസമയത്ത്‌ പ്രിജിന്റെയും നയനയുടെയും ഈ പൊന്നോമനമകളുടെ തൂക്കം വെറും 600 ഗ്രാം. ഒരു കൈക്കുമ്പിള്‍ പോലെ ചെറുതായിരുന്ന ആ കുഞ്ഞിനെ കണ്ടപ്പോള്‍, പ്രതീക്ഷയേക്കാള്‍ കൂടുതല്‍ ആശങ്കയായിരുന്നു മാതാപിതാക്കളുടെ മനസ്സില്‍. ഒരു ഒരുക്കവുമില്ലാതെ പെട്ടെന്ന്‌ ഉണ്ടായ ഗുരുതരാവസ്‌ഥയാണ്‌ അടിയന്തിര സിസേറിയനിലേക്ക്‌ നയിച്ചത്‌. ജനിച്ചതോടെ തന്നെ നിതാര നിയോനേറ്റല്‍
ഐ.സി.യുവിലേക്കു മാറി. രണ്ടാഴ്‌ചയോളം വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. ഓരോ മണിക്കൂറും നിര്‍ണായകമായിരുന്ന ആ ദിവസങ്ങളില്‍, അത്യാധുനിക സൗകര്യങ്ങളുള്ള ലൈഫ്‌ ലൈന്‍ ആശുപത്രിയുടെ നിയോനേറ്റല്‍ ഐ.സി.യുവില്‍ നാലുമാസത്തോളം നീണ്ട തീവ്രപരിചരണമാണ്‌ കുഞ്ഞിന്‌ ലഭിച്ചത്‌. നിയോനാറ്റല്‍ ഐ സി യൂ മേധാവി ഡോ. ബിനു ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള നിയോനേറ്റല്‍ ടീമും, നവജാത ശിശുക്കളെ പരിചരിക്കുന്നതില്‍ പ്രത്യേക വൈദഗ്‌ധ്യമുള്ള നേഴ്‌സുമാരുടെയും അക്ഷീണ പരിശ്രമവും ചേര്‍ന്നപ്പോള്‍, അത്ഭുതം സംഭവിച്ചു. മാതാപിതാക്കള്‍ക്ക്‌ കുഞ്ഞിനെ കൈമാറുമ്പോള്‍ നിതാരയുടെ തൂക്കം 2000ഗ്രാംരണ്ടു കിലോഗ്രാംആയിരുന്നു. അതിലുപരി, കുഞ്ഞ്‌ പൂര്‍ണ ആരോഗ്യത്തിലുമെത്തി.അതുകൊണ്ടുതന്നെ നിതാരയുടെ ഒന്നാം പിറന്നാള്‍ ആഘോഷം വീട്ടിലല്ല, ജീവിതം തിരിച്ചുകിട്ടിയ ആ ഇടത്താണ്‌ലൈഫ്‌ ലൈന്‍ ആശുപത്രിയുടെ നിയോനേറ്റല്‍ ഡിപ്പാര്‍ട്‌മെന്റില്‍. ഡോക്‌ടര്‍മാരുടെയും നേഴ്‌സുമാരുടെയും സാന്നിധ്യത്തില്‍ കേക്ക്‌ മുറിക്കുമ്പോള്‍, അത്‌ ഒരു ജന്മദിനാഘോഷമല്ലാതെ നന്ദിയുടെ നിമിഷവുമായിരുന്നു.
2022-ല്‍, വെറും 23 ആഴ്‌ചയില്‍ 415 ഗ്രാം തൂക്കത്തോടെ ജനിച്ച ദേവാംശിഖയാണ്‌ ഇവിടെ ഇതുവരെ ഏറ്റവും കുറവ്‌ തൂക്കത്തിലും ആഴ്‌ചയിലും ജനിച്ച കുഞ്ഞ്‌. ഇന്ന്‌ നാലുവയസ്സായ ദേവാംശിഖ പൂര്‍ണ ആരോഗ്യത്തോടെ കളിച്ചുനടക്കുന്നു. അതിനാല്‍ നിതാരയുടെ ഒന്നാം പിറന്നാള്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ആഘോഷം മാത്രമല്ലആധുനിക വൈദ്യശാസ്‌ത്രത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും കൂട്ടായ്‌മ ജീവിതം തിരികെ നല്‍കുന്ന അത്ഭുതത്തിന്റെ ആഘോഷവുമാണ്‌.

Ads by Google
Advertisement
Sunday 18 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW