-->
പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ സംരക്ഷണ സമരവുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കള്‍, ക്ഷണിക്കപ്പെട്ട പ്രമുഖര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ജില്ലാ ആസ്‌ഥാനത്ത്, മഹാത്മാഗാന്ധി പ്രതിമയുടെ മുന്നില്‍ ഒരു ദിവസത്തെ ഉപവാസം ആചരിക്കും.
29 വരെ പഞ്ചായത്ത് തലത്തിലുള്ള പ്രധിഷേധം എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബഹുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. കോണ്‍ഗ്രസ് പ്രസിഡന്റിന്റെയും, ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെയും കത്തുകള്‍ അവിടെ വായിക്കും, തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തൊഴിലാളികള്‍ക്കും, മേറ്റുകള്‍ക്കും, അതിന്റെ പകര്‍പ്പ് കൊടുക്കും. . അസംബ്ലി തല പൊതുയോഗങ്ങളും ലഘുലേഖ വിതരണവും ഇതോടൊപ്പം നടക്കും. മഹാരാ ഗാന്ധി രക്‌തസാക്ഷി ദിനത്തില്‍ വാര്‍ഡ്, ബ്ലോക്ക് തലങ്ങളില്‍ സമാധാനപരമായ കുത്തിയിരിപ്പ് സമരങ്ങള്‍ സംഘടിപ്പിക്കും. 31 മുതല്‍ ഫെബ്രുവരി 6 വരെ ജില്ലാതല ദേശീയ ഗ്രാമിണ തൊഴിലുറപ്പ് നിയമ സംരക്ഷണ ധര്‍ണ ജില്ലാ കളക്‌ടര്‍, ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ നടത്തും. ഫെബ്രുവരി 7 മുതല്‍ 15 വരെ സംസ്‌ഥാനതല നിയമസഭ ഘരാവോ നടത്തും.
പത്രസമ്മേളനത്തല്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ ,സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം,സജി കൊട്ടക്കാട് എന്നിവരും പങ്കെടുത്തു.