-->
പത്തനംതിട്ട: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാകരുടേയും സംയുക്‌ത സമര സംഘടനയായ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ക്ഷാമബത്തക്ക് മുന്‍കാല പ്രാബല്യം നല്‍കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്‌ഥാപിക്കുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിന് മുന്നില്‍ 16 ന് ആരംഭിച്ച രാപ്പകള്‍ സമരം ഇന്ന് സമാപിക്കും. രാപ്പകല്‍ സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ച് ജീവനക്കാരും അദ്ധ്യാപകരും ജില്ലാ കേന്ദ്രങ്ങളില്‍ അഭിവാദ്യ സത്യാഗ്രഹം നടത്തി. പത്തനംതിട്ടയില്‍ നടന്ന അനുഭാവ സത്യാഗ്രഹം കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്‌ഥാന സെക്രട്ടറി സീമ എസ് ഉദ്‌ഘാടനം ചെയ്‌തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ദീപാ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ജി. അനീഷ് കുമാര്‍, സി.ബിന്ദു, ആര്‍. പ്രവീണ്‍, ്ര ജി. ബിനുകുമാര്‍, കെ.ജി. ഗീതാമണി, മുഹമ്മദ് ഷെരീഫ്, റയ്‌സണ്‍ സാം രാജു, സജി തോമസ്, പി.കെ. ഉണ്ണികൃഷ്‌ണന്‍, രമേശ് ആനപ്പാറ , ജേക്കബ് മാത്യു, ധനേഷ് കുമാര്‍, രാജേഷ് ആര്‍. ചന്ദ്രന്‍, ജി.ബിജു, ആര്‍. അഭിജിത്ത്, എസ്.കീര്‍ത്തി എം.പി.വിനോദ്, സി.പി. രാജേഷ് കുമാര്‍ നന്ദി എന്നിവര്‍ പ്രസംഗീച്ചു.