Wednesday, March 11, 2026 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.05 AM

കോട്ടാങ്ങല്‍ പടയണിക്ക്‌ നാളെ ചൂട്ടുവയ്‌ക്കും

പത്തനംതിട്ട: മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ കോട്ടാങ്ങല്‍ പടയണി 19 മുതല്‍ 26 വരെ കോട്ടാങ്ങല്‍-കുളത്തൂര്‍കര, കോട്ടാങ്ങല്‍ ദേവസ്വം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കും. പടയണി ചടങ്ങുകള്‍- 19 ന്‌ രാത്രി 3 മണിക്ക്‌ ചൂട്ടുവെയ്‌പ്പ് (കുളത്തൂര്‍കര, കോട്ടാങ്ങര), 20ന്‌ രാത്രി 9 മണിക്ക്‌ ചൂട്ടുവലത്ത്‌ (കോട്ടാങ്ങല്‍കര കുളത്തൂര്‍കരി), 21 ന്‌ രാത്രി 10 മണിക്ക്‌ ഗണപതിക്കോലം (കുളത്തൂര്‍കര), 22 ന്‌ രാത്രി 12:30 മണിക്ക്‌ ഗണപതിക്കോലം (കോട്ടാങ്ങല്‍കര), 23 ന്‌ രാത്രി 1 മണി മുതല്‍ കോലം തുള്ളല്‍, വെളുപ്പിന്‌ 4 മുതല്‍ പള്ളിപ്പാന അടവി. 24 ന്‌ അടവി (കോട്ടാങ്ങല്‍ കര), രാത്രി 11.30 മുതല്‍ പടയണി ചടങ്ങുകള്‍,
വെളുപ്പിന്‌ 4 മുതല്‍ പള്ളിപ്പാന, അടവി. 25 ന്‌ -വലിയപടയണി (കുളത്തൂര്‍ കര) വൈകിട്ട്‌ 4 ന്‌ - മഹാഘോഷയാത്ര കുളത്തൂര്‍ മഹാദേവിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച്‌ കോട്ടാങ്ങല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു, രാത്രി 9 ന്‌ വേലയും വിളക്കും വെളുപ്പിന്‌ 1 മുതല്‍ പടയണി ചടങ്ങുകള്‍, പാള ഭൈരവി, ഒറ്റമുലച്ചിക്കോലം 26 ന്‌ വലിയപടയണി (കോട്ടാങ്ങല്‍ കര), വൈകിട്ട്‌ 4 - മഹാഘോഷയാത്ര ചുങ്കപ്പാറയില്‍ നിന്നും ആരംഭിച്ച്‌ കോട്ടാങ്ങല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു രാത്രി 9 ന്‌ വേലയും വിളക്കും 11.30 മുതല്‍ പടയണി ചടങ്ങുകള്‍, 101 പാള ഭൈരവി. 27 ന്‌ വൈകിട്ട്‌ 6:30 ന്‌ പുലവൃത്തം. കുളത്തൂര്‍ - കോട്ടാങ്ങല്‍ കരക്കാര്‍ സംയുക്‌തമായി നടത്തും.
26 വരെ വിവിധ കലാപരിപാടികള്‍ പടയണിയോടനുബന്ധിച്ച്‌ നടക്കുമെന്ന്‌ പത്രസമ്മേളനത്തില്‍ ക്ഷേത്രഭരണസമിതി സെക്രട്ടറി റ്റി .സുനില്‍ താന്നിക്കപൊയ്‌കയില്‍, പ്രസിഡന്റ്‌ സുനില്‍ വെള്ളിക്കര, കോഡിനേറ്റര്‍ അനീഷ്‌ ചുങ്കപ്പാറ, കോട്ടാങ്ങല്‍ പടയണി കമ്മിറ്റിക്കു വേണ്ടി രാജന്‍ പിള്ള കുന്നേല്‍, രാഹുല്‍ തപ്പേട്ട്‌, കുളത്തൂര്‍ പടയണി കമ്മിറ്റിക്കു വേണ്ടി അകില്‍, എസ്‌ നായര്‍, അനൂപ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 18 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW