Wednesday, March 11, 2026 Last Updated 31 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.05 AM

മുന്‍ ഭരണസമിതി നടപ്പാക്കിയ അശാസ്‌ത്രീയ നികുതിയും യു.എ. സ്‌റ്റിക്കര്‍ സ്‌ഥാപിക്കലും പുനഃപരിശോധിക്കണം

പന്തളം: നഗരസഭ മുന്‍ ഭരണസമിതി നടപ്പില്‍ വരുത്തിയ അശാസ്‌ത്രീയ നികുതി വര്‍ദ്ധനവും അനധികൃത നിര്‍മ്മാണം എന്ന യു .എ സ്‌റ്റിക്കര്‍ പതിച്ചതും പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ബില്‍ഡിംഗ്‌ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍, നഗരസഭ പ്രതിപക്ഷ നേതാവ്‌ , പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നീവര്‍ക്ക്‌ നിവേദനം നല്‍കി.
മുന്‍കാല ഭരണസമിതി പ്രാബല്യത്തില്‍ വരുത്തിയ നികുതി പരിഷ്‌കരണ തീരുമാനപ്രകാരം , അനധിക്യത നിര്‍മ്മാണം എന്ന യു എ സ്‌റ്റിക്കര്‍ പതിക്കുകയും സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്കും നഗരസഭ ചട്ടങ്ങള്‍ക്കും വിരുദ്ധമായി കെട്ടിടനികുതി വര്‍ധിപ്പി ക്കുകയും ചെയ്‌തത്‌ സംബന്ധിച്ച്‌ ബില്‍ഡിംഗ്‌ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടക്കം മുതല്‍ നഗരസഭ അധികാരികള്‍ക്ക്‌ നിവേദനം നല്‍കുകയും വകുപ്പ്‌ മന്ത്രിക്കും ഉള്‍പ്പെടെ പരാതികള്‍ നല്‍കുക ചെയ്‌തതിന്‍റെ അടിസ്‌ഥാനത്തില്‍ ചര്‍ച്ച നടത്തുകയും പൊതു അദാലത്ത്‌ വയ്‌കകയും ഉണ്ടായി.
എന്നാല്‍ നികുതി പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ മുന്‍കൗണ്‍സിലും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും യാതൊരു നടപടിയും കൈകൊള്ളാതെയിരുന്ന സാഹചര്യത്തില്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു .
നിയമവിരുദ്ധമായി അധിക നികുതി ഈടാക്കുന്നത്‌ മറച്ചുവയ്‌ക്കുന്നതിനു ചട്ടപ്രകാരം ഡിമാന്‍ഡ്‌ നോട്ടിസ്‌പോലും നല്‍കാതെ നികുതി പേപ്പറില്‍ എഴുതി കൊടുത്തു ഒടുക്കാന്‍ ആവശ്യപ്പെടുന്നത്‌ കെട്ടിടഉടമകളെ വഞ്ചിക്കുന്നതിനുവേണ്ടിയാണ്‌, ഉദ്യോഗസ്‌ഥരുടെ പിടിവാശി മൂലം ഈ നിയമങ്ങള്‍ എന്താണെന്ന്‌ പോലും പരിശോധിക്കാതെ കഴിഞ്ഞ ഭരണസമിതി എടുത്ത തീരുമാനം നഗരസഭാ നിവാസികള്‍ക്ക്‌ സാമ്പത്തിക നഷ്‌ടത്തിലേക്കും മറ്റ്‌ മാനസിക ബുദ്ധിമുട്ടുകളിലേക്കും എത്തിച്ചേരുവാന്‍ ഇടയായത്‌. തന്മൂലം വാണിജ്യകെട്ടിടങ്ങളില്‍ വ്യാപാരലൈസന്‍സുകള്‍ എടുക്കുന്നതിനും തടസങ്ങള്‍ ഉണ്ടാകുകയും ചെയ്‌തു.
സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയങ്ങളില്‍ നികുതി വര്‍ദ്ധനവ്‌ നടപ്പിലാക്കാന്‍ തയ്യാറാവാതെ സര്‍ക്കാരിന്‌ സാമ്പത്തിക നഷ്‌ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്‌ കാരണക്കാരായ ഉദ്യോഗസ്‌ഥരില്‍ നിന്നും നഷ്‌ടപരിഹാരം ഈടാക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഇ.എസ്‌ നുജുമുദീന്‍ , സെക്രട്ടറി വി . സി സുഭാഷ്‌കുമാര്‍ , ഭാരവാഹികളായ അശോക്‌ കുമാര്‍, പ്രേം ശങ്കര്‍ , പി. പി ജോണ്‍, ദീപു മഹാദേവ്‌ , ജോളി പുഷ്‌പക്ക്‌, റെജി പത്തിയില്‍, എം. സി ജോസ്‌ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു .

Ads by Google
Advertisement
Sunday 18 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW