-->
എടപ്പാള്‍: തൃശൂരില്‍ നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരിചമുട്ട് കളിയില്‍ വീണ്ടും എ ഗ്രേഡ് നേടി കടകശ്ശേരി ഐഡിയല്‍ ഇ?ീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നേരത്തെ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിലും ഐഡിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായ പതിനാലാം തവണയാണ് എച്ച്.എസ്.എസ്. വിഭാഗം പരിചമുട്ടില്‍ ഐഡിയല്‍ വിദ്യാര്‍ഥികള്‍ സംസ്‌ഥാന തലത്തില്‍ വിജയം വരിക്കുന്നത്.
കോട്ടയം സ്വദേശി സുനില്‍ ആശാന്റെ പരിശീലന മികവില്‍ ഹയര്‍ സെക്കന്‍ഡറിയിലെ മുഹമ്മദ് റബീഹ് - (ക്യാപ്‌റ്റന്‍), മുഹമ്മദ് അബാന്‍, കെ.ടി. തസീം, മുഹമ്മദ് സല്‍മാന്‍, ഹിഷാം മുഹമ്മദ്, മുഹമ്മദ് സഹല്‍, വി.പി. ജംഷാദ്, കെ.പി. ആര്യന്‍ എന്നിവരടങ്ങുന്നതാണ് എച്ച്.എസ്.എസ്. പരിചമുട്ട് ടീം.