Thursday, March 12, 2026 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.03 AM

ഡോ. കെ.എം. അരവിന്ദാക്ഷന്‌ മൈസൂര്‍ സര്‍വകലാശാലയുടെ ആദരം

ചേളാരി: സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി മൈസൂര്‍ സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രഗല്‍ഭരായ അധ്യാപകരെ ആദരിക്കുന്നതിന്റെ ഭാഗമായി പെരുവള്ളൂര്‍ പുകയൂര്‍ സ്വദേശിയായ ഡോ. അരവിന്ദാക്ഷന്‌ ആദരം. മാനസ ഗംഗോത്രി ക്യാംപസിലെ ബി.എം.ശ്രീ സഭാംഗണയില്‍ നടന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നും ഫോക്ലോര്‍ വിഭാഗത്തിലെ അധ്യാപകന്‍, വിദേശ സര്‍വ്വകലാശാലയിലടക്കം പ്രഫസറായി ജോലി ചെയ്‌തിട്ടുള്ള ഡോ. കെ.എം. അരവിന്ദാക്ഷന്‍ സര്‍വ്വകലാ വൈസ്‌ ചാന്‍സ്ലര്‍ ഡോ. ലോക്‌നാഥില്‍ നിന്നും ആദരം ഏറ്റുവാങ്ങി.
യു.ജി.സിയുടെ റിസര്‍ച്ച്‌ ഫെലോഷിപ്പ്‌ നേടി 2002-2007 കാലഘട്ടത്തിലാണ്‌ അദ്ദേഹം ഇന്റര്‍ഫോക്‌ കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ പി.എച്ച്‌.ഡി. കരസ്‌ഥമാക്കിയത്‌. തുടര്‍ന്ന്‌ ലിബിയയിലെ ട്രിപ്പോളി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റ്‌ ഉള്‍പ്പെടെ കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലടക്കം ജോലി നോക്കി വരികയാണ്‌ . ഇതേ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചപ്പോള്‍ മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബ്‌ സ്‌മാരക അവാര്‍ഡും ഇദ്ദേഹത്തിന്‌ ലഭിച്ചിരുന്നു. ഡോ. ആര്‍.വി.എസ്‌. സുന്ദരം, ഡോ. എച്ച്‌.എസ്‌. രാമചന്ദ്ര ഗൗഡ, ഡോ. എസ്‌. സോമശേഖര ഗൗഡ എന്നിവരും ആദരം ഏറ്റുവാങ്ങി. മുന്‍ രാഷ്ര്‌ടപതി ഡോ. എസ്‌. രാധാകൃഷ്‌ണനടക്കം നിരവധി പ്രഗല്‍ഭര്‍ പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്ന ഇന്ത്യയിലെ മൂന്നാമത്തെ സര്‍വ്വകലാശാലയായ മൈസൂര്‍ സര്‍വ്വകലാശാലക്ക്‌ ഫൈവ്‌ സ്‌റ്റാര്‍ പദവിയുണ്ട്‌. ഡോ. അരവിന്ദാക്ഷന്‍ പരേതനായ ടി.കെ. ചന്ദ്രശേഖരന്‍ നായരുടെയും കരുമാട്ട്‌ മനാട്ട്‌ വിലാസിനി അമ്മയുടെയും മകനാണ്‌.

Ads by Google
Advertisement
Sunday 18 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW