Saturday, March 14, 2026 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.02 AM

കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ രണ്ടു നിലകളില്‍ മാലിന്യകൂമ്പാരം

uploads/news/2026/01/821424/3.jpg

പാമ്പാടി : പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ രണ്ടു നിലകളില്‍ മാലിന്യങ്ങള്‍ കൂട്ടിയിരിക്കുന്നു. താഴത്തെ നിലയിലെ സെ്‌റ്റയര്‍കെയ്‌സിന്‌ അടിയിലാണു മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്‌. ഉപയോഗശൂന്യമായ രണ്ട്‌ ഇരുചക്ര വാഹനങ്ങളും മലിന്യത്തോടൊപ്പം ഉപേക്ഷിച്ച നിലയിലുണ്ട്‌. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഒരു ഭാഗത്തു ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. കെട്ടിടത്തില്‍ തുറന്ന ചന്തയ്‌ക്കായി മാറ്റിവെച്ച ഭാഗത്ത്‌ അനധികൃത വാഹന പാര്‍ക്കിങും ഉണ്ട്‌.
മാലിന്യങ്ങള്‍ നീക്കം ചെയ്യാനും, ഉപേക്ഷിച്ച വാഹനങ്ങളുടെ നിജസ്‌ഥിതി അറിയുന്നതിനും അനധികൃത പാര്‍ക്കിംഗ്‌ ഇല്ലാക്കുന്നതിനും പോലീസിന്റെ സഹായം തേടുമെന്ന്‌പഞ്ചായത്തു പ്രസിഡന്റ്‌ സിജു കെ ഐസക്ക്‌ പറഞ്ഞു. കാര്‍ഷിക വിപണനകേന്ദ്രത്തിന്റെ മുകളിലത്തെ നിലയില്‍ സാമൂഹ്യ വിരുദ്ധ ശല്യവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും പ്രസിഡന്റ്‌ പറഞ്ഞു.

Ads by Google
Advertisement
Sunday 18 Jan 2026 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW