-->
കോട്ടയം: ഹയര്‍ സെക്കന്‍ഡറി മേഖലയുടെ ശാക്‌തീകരണവും അന്തസും ഉറപ്പുവരുത്തുന്നതിന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ പങ്ക് നിസ്‌തുലമെന്ന് തിരുവഞ്ചൂര്‍ രാധാഷ്‌ണന്‍ എം.എല്‍.എ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനില്‍പ്പിന് ശക്‌തമായ ഹയര്‍ സെക്കന്‍ഡറി സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.എസ്.ടി.എ ജില്ലയുടെ 35-ാമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് തോമസ് സെബാസ്‌റ്റ്യന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉപഹാരങ്ങള്‍ നല്‍കി.വിണ്‍സണ്‍ സി.എല്‍, ഡോ. ബിനോയ് സ്‌കറിയ, ജോസ് വര്‍ഗീസ്, സാജുമോന്‍ തോമസ്, സോണി ജേക്കബ്, മഞ്‌ജുഷ സി.എം, സിനോജ് ജോര്‍ജ്, ഡോ. ദേവി കെ.എസ്, രാജേഷ്‌കുമാര്‍ പി.ജി. എന്നിവര്‍ പ്രസംഗിച്ചു.
തോമസ് സെബാസ്‌റ്റ്യന്‍ (പ്രസിഡന്റ്), സോണി ജേക്കബ് (സെക്രട്ടറി), കെ.ജി. അനില്‍കുമാര്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.