-->
കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ 10 വര്‍ഷമായി ഭരണം നടത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തുടരുമെന്നും ഇതു കേരളത്തിന് ആവശ്യമാണെന്നും, സാമൂഹ്യക്ഷേമ പദ്ധതികള്‍ ഇടതുപക്ഷത്തിനു മാത്രമേ കൃത്യമായി ചെയ്യാന്‍ കഴിയുള്ളൂവെന്നും, കര്‍ഷക താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്നും, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി കേരള കോണ്‍ഗ്രസ് എമ്മിന്റെ ഓഫീസില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്‌ത്രീകളെയും, യുവജനങ്ങളെയും, വയോജനങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. ഏതാണ്ട് ഒരു കോടി ജനങ്ങള്‍ക്കു പ്രത്യക്ഷമായി പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും, സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യുന്നില്ല. ഫെബ്രുവരി 7,8, 9 തീയതികളില്‍ കോട്ടയം ജില്ലയില്‍ നടത്തുന്ന മധ്യമേഖലാ ജാഥ വിജയിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനു മുന്നോടിയായി നിയോജകമണ്ഡലം, പഞ്ചായത്ത് തലം, ബൂത്ത് തലയോഗങ്ങള്‍ കൂടുവാന്‍ തീരുമാനിച്ചു. നിയോജകമണ്ഡല കേന്ദ്രങ്ങളില്‍ സ്വീകരണം വിജയിപ്പിക്കുവാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.സി.പി.എം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, വി.കെ. സന്തോഷ് കുമാര്‍, കെ. അനില്‍കുമാര്‍, വി.ബി. ബിനു, കെ.എം. രാധാകൃഷ്‌ണന്‍, സി.കെ. ശശിധരന്‍, ബെന്നി മൈലാടൂര്‍, സണ്ണി തോമസ്, സണ്ണി തെക്കേടം, മാത്യൂസ് ജോര്‍ജ്, സുനില്‍ എബ്രഹാം, ജോസഫ് ചാമക്കാല, പ്രശാന്ത് നന്ദകുമാര്‍, ഔസേപ്പച്ചന്‍ ഓടയ്‌ക്കല്‍, പോള്‍സണ്‍ പീറ്റര്‍, ബെന്നി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.