Thursday, March 12, 2026 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.02 AM

കുടിവെള്ള പദ്ധതി; രണ്ടാംഘട്ടം നിര്‍മാണം പൂര്‍ത്തീകരിക്കണം

എരുമേലി : പത്ത്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച എരുമേലി കുടിവെള്ള വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഇതേ വരെയായിട്ടും പ്രവര്‍ത്തനക്ഷമമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. മണിപ്പുഴ, പ്രപ്പോസ്‌ , മുക്കൂട്ടുത്തറ, ഇരുമ്പൂന്നിക്കര, തുരംപാറ, ഇരുമ്പൂന്നിക്കര, മുട്ടപ്പള്ളി, ,'' കണമല , മൂക്കന്‍പെട്ടി,ഉമ്മിക്കുപ്പ പമ്പാവാലി,ഏയ്‌ഞ്ചല്‍വാലി എന്നിവിടങ്ങളിലെ വീടുകളില്‍ പൈപ്പ്‌ലൈനും ടാപ്പുകളും, വാട്ടര്‍ മീറ്ററുകളും , പാണപിലാവ്‌, പള്ളിക്കുന്ന്‌, കിരിത്തോട്‌, എരുത്വാപ്പുഴ എന്നിവിടങ്ങളില്‍ ടാങ്കുകള്‍ സ്‌ഥാപിച്ചിട്ടും ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല. വേനല്‍ രൂക്ഷമായതൊടെ പ്രദേശവാസികള്‍ സ്വകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കുകയാണ്‌. നാഷണല്‍ ഹൈവേയില്‍ റോഡുകള്‍ ക്രോസ്‌ ചെയ്‌ത് വെട്ടിപ്പൊളിക്കുന്നതിന്‌ എന്‍. എച്ച്‌ വിഭാഗം അനുമതി നല്‍കാത്തതാണ്‌ ജലവിതരണത്തിന്‌ തടസ്സമെന്ന്‌ അധികൃതര്‍ പറയുന്നു. അതിനാല്‍ എരുമേലി കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായ്‌ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ ഡി സി സി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ പ്രകാശ്‌ പുളിക്കന്‍ ജലവിഭവ മന്ത്രിക്ക്‌ നിവേദനം നല്‍കി.

Ads by Google
Advertisement
Sunday 18 Jan 2026 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW