Wednesday, March 11, 2026 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.02 AM

കേരളാ കോണ്‍ഗ്രസ്‌ (എം) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി.

കോട്ടയം: ഭിന്നശേഷി നിയമന സംവരണം,വന്യജീവി ആക്രമണം, ശബരിമല സ്വര്‍ണക്കൊള്ള, റബര്‍ വിലയിടിവ്‌. ഇടുക്കിയിലെ പട്ടയം ഉള്‍പ്പെടെയുള്ള ഭൂപ്രശ്‌നങ്ങള്‍, ജെ. ബി കോശി റിപ്പോര്‍ട്ട്‌ എന്നിങ്ങനെ ഇടതുമുന്നണിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം സംസ്‌ഥാന സര്‍ക്കാരിനെക്കൊണ്ടു പരിഹാരം കാണാന്‍ സാധിച്ചു എന്ന കേരളാ കോണ്‍ഗ്രസ്‌ (എം)ന്റെ അവകാശ വാദം പൊള്ളയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതുമാണന്നു കേരളാ കോണ്‍ഗ്രസ്‌ ഡപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി.
ഭിന്നശേഷി നിയമന സംവരണ വിഷയത്തില്‍ എന്‍.എസ്‌.എസ്‌ മാനേജ്‌മെന്റിനു ലഭിച്ച സുപ്രീം കോടതി ഉത്തരവില്‍ സമാന സ്വഭാവമുള്ള ഇത്തരം വിഷയത്തില്‍ ഈ വിധി ബാധകമാണന്ന്‌ പറഞ്ഞിട്ടും അതനുസരിച്ച്‌ ഇതര മാനേജ്‌മെന്റുകളിലെ അധ്യാപകര്‍ക്ക്‌ നിയമനം നല്‍കാന്‍ തയ്യാറാകാതെ വീണ്ടും സുപ്രീംകോടതിയെ സംസ്‌ഥാന സര്‍ക്കാര്‍ സമീപിക്കുന്നതിനെ കേരളാ കോണ്‍ഗ്രസ്‌ (എം) ന്യായീകരിക്കുന്നത്‌ രാഷ്‌്രടീയ ഗതികേടാണ്‌.
വന്യജീവി ആക്രമണങ്ങളില്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കുവാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ചു എന്ന്‌ അവകാശപ്പെടുന്നതു ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്‌. നിയമസഭ പാസാക്കിയ നിയമത്തിനു കേന്ദ്ര അനുമതി പോലും ഇതുവരെ ലഭിച്ചിട്ടില്ല. വന്യജീവി ആക്രമണം തടയുവാന്‍ നിലവിലുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്‌ഥകള്‍ പ്രകാരം നടപടി എടുക്കാന്‍ തയ്യാറാകാതെ നിയമം നിര്‍ണിച്ചു എന്നു പറയുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google
Advertisement
Sunday 18 Jan 2026 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW