Saturday, March 14, 2026 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.01 AM

കഞ്ഞിക്കുഴിയില്‍ നെല്ലിന്‌ അജ്‌ഞാത രോഗം; 40 ഹെക്‌ടറോളം നെല്‍കൃഷി നശിച്ചു

uploads/news/2026/01/821414/3.jpg

ചെറുതോണി: കഞ്ഞിക്കുഴിയില്‍ നെല്ലിന്‌ അജ്‌ഞാത രോഗം. 40 ഹെക്‌ടറോളം നെല്‍കൃഷി നശിച്ചു. ഇടുക്കിയുടെ നെല്ലറയായി അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി പാടശേഖരത്താണ്‌ നിരവധി കര്‍ഷകരുടെ കൃഷി നശിച്ചത്‌. കൃഷി വകുപ്പ്‌ അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല.
സര്‍ സി.പി യുടെ കാലത്ത്‌ ഭക്ഷ്യ ദാരിദ്ര്യം നേരിടുന്നതിനായി സര്‍ക്കാര്‍ നേരിട്ട്‌ കര്‍ഷകരെ കുടിയിരുത്തിയ പ്രദേശമാണ്‌ കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി. പൂര്‍ണമായും വനത്തിനുള്ളില്‍ സ്‌ഥിതി ചെയ്യുന്ന മക്കുവള്ളി ഗ്രാമത്തില്‍ പ്രധാന കൃഷി നെല്‍കൃഷിയാണ്‌. മറ്റുള്ളവയേ അപേക്ഷിച്ച്‌ ചെലവു കൂടുതലാണെങ്കിലും പരമ്പരാഗത കൃഷി എന്ന രീതിയില്‍ കര്‍ഷകര്‍ ഓരോ വര്‍ഷവും മക്കുവള്ളിയില്‍ നെല്‍കൃഷി ചെയ്‌തു വരുന്നുണ്ട്‌.
എന്നാല്‍ ഇത്തവണ കര്‍ഷകര്‍ക്ക്‌ വലിയ നഷ്‌ടമാണ്‌ സംഭവിച്ചിട്ടുള്ളത്‌. കതിരാവേണ്ട നെല്ലിന്‌ അജ്‌ഞാത രോഗം ബാധിച്ച്‌ കൃഷി പൂര്‍ണമായി നശിച്ചു. 40 ഹെക്‌ടറില്‍ അധികം സ്‌ഥലത്തെ കൃഷിയാണ്‌ നശിച്ചത്‌. കര്‍ഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ കൃഷിഭവനില്‍ നിന്നുള്ള അധികൃതരെത്തി സ്‌ഥലത്ത്‌ പരിശോധന നടത്തിയെങ്കിലും രോഗം എന്തെന്ന്‌ കണ്ടെത്താനായില്ല.
ഓരോ വര്‍ഷവും ഒരു ഹെക്‌ടറില്‍ നിന്ന്‌ ശരാശരി 1500 കിലോ മുതല്‍ 2500 കിലോ വരെ നെല്ല്‌ മക്കുവള്ളി പാടശേഖരത്തില്‍ ലഭിച്ചിരുന്നു. ഇത്തവണ 150 കിലോപോലും നെല്ല്‌ ലഭിക്കില്ല എന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. കതിരാവേണ്ട നെല്ല്‌ മുഴുവനും പതിരായി മാറിയതോടെ ഒരു വര്‍ഷത്തെ അദ്ധ്വാനം പാഴായി എന്നും കൃഷി ചെലവിനായി മാത്രം ഓരോ കര്‍ഷകര്‍ക്കും ലക്ഷത്തിലധികം രൂപ നഷ്‌ടമായെന്നും കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയും ധനസഹായവും ലഭിച്ചാല്‍ മാത്രമേ മക്കുവള്ളിയിലെ കര്‍ഷകര്‍ക്ക്‌ നിലനില്‍ക്കാനാവു എന്ന്‌ കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Sunday 18 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW