-->
അടിമാലി: രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്ത് കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളി വിടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ പറഞ്ഞു.
അന്താരാഷ്‌ട്ര രംഗത്ത് രാസവളങ്ങള്‍ക്ക് വിലകുറഞ്ഞു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ രാസവളകളുടെ വില ഒരു നിയന്ത്രണവുമില്ലാതെ വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്കുള്ള സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുകയും കര്‍ഷക ദ്രോഹകരമായ വിത്ത് ബില്‍ നിയമം അടക്കം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലടക്കം കേരളത്തിലെ കാര്‍ഷിക മേഖലയെ ചേര്‍ത്തു നിര്‍ത്തി കര്‍ഷകരേയു, ജീവനക്കാരേയും സംരക്ഷിക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തുടര്‍ച്ച അനിവാര്യമാണന്നും കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്‌റ്റാഫ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയില്‍ ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എ. ബുഷറ അധ്യക്ഷത വഹിച്ചു. കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്‌റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി. അനീഷ്‌കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഇ.എസ് സോജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.കെ സാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്‍. ബിജു മോന്‍, വി.കെ. ജിന്‍സ്, എം.എസ് ശ്രീകുമാര്‍, എ.കെ സുഭാഷ്, എന്‍.എസ് ഇബ്രാഹിം, പി.എ റജീബ്, മനോജ് മാത്യു,പി.ആര്‍ ജിബി, എന്‍.സിന്ധു, സി എസ് രജനി എന്നിവര്‍ പ്രസംഗിച്ചു. കൃഷി സംസ്‌കാരത്തിന് മാതൃകയായ കര്‍ഷകരായ നീലമ്മ കുമാരസ്വാമി, പി.ജി ജോണ്‍ പുളിയ മാക്കല്‍, സംസ്‌ഥാന കൃഷി വകുപ്പിന്റെ കര്‍ഷക ഭാരതി അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. സാംബന്‍, കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ആന്റണി മുനിയറ, സംസ്‌ഥാന തല ഡബിംഗ് ഓഡിഷനില്‍ പങ്കെടുത്ത് ഫെഫ്‌കയില്‍ അംഗത്വം നേടിയ കട്ടപ്പന കൃഷി അസിസ്‌റ്റന്റ് സി.എസ് ദയ, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസറായി പ്രമോഷന്‍ ലഭിച്ച സംഘടനാ നേതാക്കളായ പി.ടി. വിനോദ്, കെ.എ ബുഷറ എന്നിവരെ സമ്മേളനം ആദരിച്ചു. 22 ലെ സമരച്ചങ്ങല വിജയിപ്പിക്കുക, കൃഷി അസിസ്‌റ്റന്റ് തസ്‌തിക പുനര്‍ നാമകരണം ചെയ്യുക, മുഴുവന്‍ കൃഷി ഭവനുകളിലും അസിസ്‌റ്റന്റ് കൃഷി ഓഫീസര്‍ തസ്‌തിക സൃഷ്‌ടിക്കുക, കൃഷി വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍സ് നടപടികള്‍ വേഗത്തിലാക്കുക തുടങ്ങീ പ്രമേയങ്ങളും കണ്‍വന്‍ഷന്‍ അവതരിപ്പിച്ചു.
കെ.എ.ടി. എസ്.എ. വനിതാകമ്മിറ്റി പ്രസിഡന്റ് സി.എസ്. രജനി രക്‌തസാക്ഷി പ്രമേയവും, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സന്തോഷ് നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി കെ.ബി പ്രസാദ് (സെക്രട്ടറി), എന്‍.സിന്ധു (പ്രസിഡന്റ്), കെ. സന്തോഷ് (ട്രഷറര്‍) എന്നിവരെയും വനിതാ കമ്മിറ്റി ഭാരവാഹികളായി സി.എസ്. രജനി (സെക്രട്ടറി) തുമ്പി വിശ്വനാഥന്‍ (പ്രസിഡന്റ്) എന്നിവരെയും തെരെഞ്ഞെടുത്തു.