Saturday, March 14, 2026 Last Updated 28 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.01 AM

പടയപ്പാ ജനവാസമേഖലയില്‍; മദപ്പാടിലെന്നാണ്‌ വനംവകുപ്പ്‌

uploads/news/2026/01/821412/1.jpg

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ സ്‌ഥിര സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്നാണ്‌ വനംവകുപ്പ്‌. മൂന്നാറിനു സമീപം ഗൂഡാര്‍വിള എസേ്‌റ്ററ്റ്‌ നെറ്റിക്കുടി ഡിവിഷനിലാണ്‌ മദപ്പാടില്‍ പടയപ്പയെ കണ്ടെത്തിയത്‌. ഒരാഴ്‌ച്ചയായി വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ കറങ്ങി നടക്കുകയായിരുന്നു പടയപ്പ.
മൂന്നു ദിവസം മുമ്പാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ വനത്തിനുള്ളില്‍ പടയപ്പയെ കണ്ടത്‌. തുടര്‍ന്ന്‌ ആര്‍.ആര്‍.ടിയുടെ രണ്ട്‌ ടീമും വെറ്ററനറി ഡോക്‌ടറും പടയപ്പയെ നിരീക്ഷിച്ച്‌ വരികയാണ്‌. പടയപ്പ മദപ്പാടിലായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ വനം വകുപ്പ്‌ അറിയിച്ചു. പൊതുവേ ശാന്തനായ പടയപ്പ മദപ്പാട്‌ കാലത്താണ്‌ അക്രമാസക്‌തനാകുന്നത്‌. ഇന്നലെ മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡിന്‌ സമീപം എത്തിയ പടയപ്പയെ വനംവകുപ്പ്‌ ് സംഘം പടക്കം പൊട്ടിച്ചാണ്‌ ഓടിച്ചത്‌. ഇതിനിടെ ചില വാഹനങ്ങള്‍ക്കും പടയപ്പ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്‌. അതേസമയം ജനങ്ങളും വാഹനങ്ങളും ആനയില്‍ നിന്ന്‌ അകലം പാലിക്കണം. ആനയുടെ അടുത്തേക്ക്‌ പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ല. സഞ്ചാരികള്‍ ആനയെ കണ്ടാല്‍ വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവച്ചും ഹോണ്‍ മുഴക്കിയും പ്രകോപിപ്പിക്കരുതെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിെേര കര്‍ശന നടപടിയുണ്ടാകുമെന്നും മൂന്നാര്‍ റെയിഞ്ച്‌ ഓഫിസര്‍ എസ്‌. ബിജു അറിയിച്ചു.

Ads by Google
Advertisement
Sunday 18 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW