Saturday, March 14, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.01 AM

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരെ വഴിയാധാരമാക്കി: എം.എം. മണി

uploads/news/2026/01/821411/4.jpg

കട്ടപ്പന: തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ വഴിയാധാരമാക്കിയെന്ന്‌ എം.എം. മണി എം.എല്‍.എ. എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ്‌ പോസ്‌റ്റ്ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നടപ്പാക്കിയ തൊഴിലുറപ്പ്‌ പദ്ധതി കോടിക്കണക്കിന്‌ കുടുംബങ്ങളുടെ വരുമാനമാര്‍ഗമായിരുന്നു. ഗ്രാമീണ മേഖലകളുടെ വികസനം ഇതിലൂടെ സാധ്യമാക്കി.
എന്നാല്‍, അധികാരത്തിലെത്തിയശേഷം മോദി സര്‍ക്കാര്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചു. ഏറ്റവുമൊടുവില്‍ പദ്ധതിയും അട്ടിമറിച്ചു. രാഷ്ര്‌ടപിതാവിന്റെ പേരും ഒഴിവാക്കി. ജനദ്രോഹ വ്യവസ്‌ഥകളോടെ പുതിയ പദ്ധതിയാക്കി അവതരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്‌ മുഖ്യപ്രഭാഷണം നടത്തി. പുതിയ നിയമപ്രകാരം 7000 കോടി രൂപയുടെ അധികബാധ്യതയാണ്‌ സംസ്‌ഥാനത്തിന്‌ അടിച്ചേല്‍പ്പിച്ചതെന്ന്‌ സി.വി വര്‍ഗീസ്‌ പറഞ്ഞു. കാര്‍ഷിക മേഖലയെ ഒഴിവാക്കുകയും ചെയ്‌തു. എന്നാല്‍, ജനദ്രോഹ വിഷയത്തില്‍ പ്രതിഷേധിക്കാനോ കേന്ദ്രത്തിനെതിരെ സമരം നടത്താനോ കോണ്‍ഗ്രസ്‌ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ സംസ്‌ഥാന കമ്മിറ്റിയംഗം മെറീന ജോണ്‍ അധ്യക്ഷയായി. സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം കെ.പി. മേരി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.എസ്‌. മോഹനന്‍, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ പി.എസ്‌. രാജന്‍, കെ.വി ശശി, മുഹമ്മദ്‌ ഫൈസല്‍, എം.ജെ മാത്യു, കെ.പി. സുമോദ്‌, വി.ആര്‍ സജി, മാത്യു ജോര്‍ജ്‌, നിശാന്ത്‌ വി. ചന്ദ്രന്‍, എം. ലതീഷ്‌ എന്നിവര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 18 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW