Saturday, March 14, 2026 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.01 AM

സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമെന്ന്‌ കര്‍ഷകസംഘം

ചെറുതോണി: ഏലം പുന:കൃഷിക്ക്‌ ഒരു ലക്ഷം രൂപ ധന സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമെന്ന്‌ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യന്‍, പ്രസിഡന്റ്‌ എന്‍ വി ബേബി എന്നിവര്‍ പറഞ്ഞു. ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ്‌ നടപ്പാക്കുന്ന കേര പദ്ധതി പ്രകാരമാണ്‌ ഏലം പുനര്‍ നടീലിനു ഹെക്‌ടറിന്‌ ഒരു ലക്ഷം രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നത്‌. ഇതിനായി ജില്ലയിലെ കര്‍ഷകരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു. ഉല്‍പാദനക്ഷമത കുറഞ്ഞ ഏലച്ചെടികള്‍ മുറിച്ചു മാറ്റി കാലാവസ്‌ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതും ഉല്‍പപാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള പദ്ധതിയാണ്‌. 3500 ഹെക്‌ടറിലെ പുനര്‍നടീലാണ്‌ പദ്ധതിയിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്‌. ഏഴായിരത്തോളം ഏലം കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ ആനുകൂല്യം ലഭിക്കും. നിലവില്‍ 25 സെന്റ്‌ മുതല്‍ എട്ട്‌ ഹെക്‌ടര്‍ വരെ കൃഷിയുള്ള കര്‍ഷകര്‍ക്ക്‌ തങ്ങളുടെ രണ്ട്‌ ഹെക്‌ടര്‍ വരെയുള്ള ഏലം പുനര്‍ നടീലിനാണ്‌ പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കും. തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ബാങ്ക്‌ പാസ്‌ ബുക്ക്‌, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌, കാര്‍ഡമം റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, കൃഷിഭൂമിയുടെ സ്‌കെച്ച്‌, നികുതി രസീത്‌ തുടങ്ങിയ രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്‌ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കേരയുടെ കോട്ടയം റീജിയണല്‍ ഓഫീസുമായോ 7994346009 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും നേതാക്കള്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 18 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW