Saturday, March 14, 2026 Last Updated 26 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.01 AM

എസ്‌.ഐ.ആറിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു

പീരുമേട്‌: എസ്‌.ഐ.ആറിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. വോട്ടര്‍പട്ടികയില്‍നിന്നു പേര്‌ വെട്ടിമാറ്റപ്പെട്ടവര്‍ മാനസികമായും സാമ്പത്തികമായും പീഡനം സഹിക്കുന്നതായി പൊതുപ്രവര്‍ത്തകനായ എന്‍.എ വഹാബ്‌ ആരോപിച്ചു. വിഷയത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനും, കലക്‌ടര്‍ക്കും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഫോം പൂരിപ്പിച്ച്‌ ശരിയാം വിധം നല്‍കിയിട്ടും തങ്ങളുടേതല്ലാത്ത കാരണത്താല്‍ വീണ്ടും വീണ്ടും പലവിധ രേഖകള്‍ ഹാജരാക്കണമെന്ന്‌ അറിയിപ്പ്‌ ലഭിച്ചവര്‍ രേഖകള്‍ക്ക്‌ വേണ്ടി നെട്ടോട്ടത്തിലാണ്‌. 2002 ലെ പട്ടികയില്‍ പേരുള്ളവരും 23-12-2025ലെ കരട്‌ പട്ടികയില്‍ പേരുള്ളവരെയുമാണ്‌ പല കാരണങ്ങള്‍ പറഞ്ഞ്‌ രേഖകള്‍ ആവശ്യപ്പെട്ട്‌ ബുദ്ധിമുട്ടിക്കുന്നത്‌.
ബി.എല്‍.ഒയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും ഒരു കമ്മിഷന്‍ ഉദ്യോഗസ്‌ഥനും കൂടിയിരുന്ന്‌ തീര്‍ക്കാവുന്ന കാര്യങ്ങളാണ്‌ 100 കണക്കിന്‌ ജനങ്ങളെ വിളിച്ചുവരുത്തി ഹിയറിങ്ങ്‌ നടത്താനെന്ന പേരില്‍ ബുദ്ധിമുട്ടിക്കുന്നത്‌. കാരണം ചൂണ്ടി കാണിക്കാതെ വോട്ടര്‍മാര്‍ക്ക്‌ നോട്ടീസ്‌ നല്‍കുന്നുമുണ്ട്‌. ഹിയറിങ്ങിന്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നതും ഒരു വീട്ടില്‍ ഉള്ളവര്‍ക്ക്‌ വ്യത്യസ്‌ത ദിവസങ്ങളിലുമാണ്‌. കൂലിപ്പണിക്കാരും മറ്റും എസ്‌.ഐ.ആറിന്റെ പേരില്‍ തൊഴിന്‍ നഷ്‌ടപെടുത്തുന്നത്‌ പതിവായിട്ടുണ്ട്‌. പീരുമേട്‌ നിയമസഭ മണ്ഡലത്തിലെ 142,143 ബൂത്തുകളിലെ 800 വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താണന്നും വഹാബ്‌ ചൂണ്ടികാട്ടി.

Ads by Google
Advertisement
Sunday 18 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW