Saturday, March 14, 2026 Last Updated 40 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.01 AM

വളവില്‍ ചരക്ക്‌ ലോറി കേടായി; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്‌

പീരുമേട്‌: കൊല്ലം- കൊട്ടാരക്കര ദേശീയ പാതയില്‍ പെരുവന്താനം ചുഴുപ്പിന്‌ സമീപം ചരക്കു ലോറി വളവില്‍ കേടായതിനെ തുടര്‍ന്ന്‌ വന്‍ ഗതാഗതക്കുരുക്ക്‌. മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുക്കില്‍ കുടുങ്ങിക്കിടന്നു. ഇന്നലെ രാവിലെ 10.30 ന്‌ ലോറി തകരാറിലായത്‌. വാഹനം റോഡില്‍നിന്നു നീക്കാന്‍ സാധിക്കാതെ വന്നതോടെയാണ്‌ വലിയ ഗതാഗത കുരുക്കിന്‌ കാരണമായത്‌. മോട്ടോര്‍ വാഹന വകുപ്പും പോലിസും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്‌. ആംബുലന്‍സ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെട്ടു. ശബരിമല തീര്‍ഥാടകരും വിനോദ സഞ്ചാരികളും എത്തിയതോടെ വാഹനനിര കിലോമീറ്ററുകള്‍ നീണ്ടു. വൈകുന്നേരം നാലരയോടെയാണ്‌ ഒരു പരിധിവരെ ഗതാഗതക്കുരുക്കിന്‌ പരിഹാരമായത്‌.

Ads by Google
Advertisement
Sunday 18 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW