Saturday, March 14, 2026 Last Updated 41 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.01 AM

കെ.എസ്‌.ഇ.ബി. ഓഫീസുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്‌

തൊടുപുഴ: ജില്ലയിലെ അഞ്ച്‌ കെ.എസ്‌.ഇ.ബി. ഓഫീസുകളില്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
കട്ടപ്പന, കുമളി സെക്ഷന്‍ ഓഫീസുകളില്‍ കരാറുകാരില്‍നിന്നു വന്‍ തുക ഗൂഗിള്‍ പേ വഴി വിവിധ ഉദ്യോഗസ്‌ഥര്‍ കൈപ്പറ്റിയതായി വിജിലന്‍സ്‌ കണ്ടെത്തി. കരാറുകാരുമായി നിയമ വിധേയമല്ലാത്ത ഇടപാടുകള്‍ നടക്കുന്നതായും കരാറുകാരുടെ ബന്ധുക്കളുടെയും മറ്റും പേരുകളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതായും ഓഫീസ്‌ ജീവനക്കാരുമായി അടുപ്പമുള്ള കരാറുകാര്‍ക്ക്‌ വന്‍തോതില്‍ ടെന്‍ഡറുകള്‍ നല്‍കുന്നതായും വിജിലന്‍സ്‌ പരിശോധനയില്‍ തെളിഞ്ഞു. കെ.എസ്‌.ഇ.ബി ജീവനക്കാര്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ രേഖപ്പെടുത്തുന്ന അനോമലി രജിസ്‌റ്റര്‍ മേലുദ്യോഗസ്‌ഥര്‍ പരിശോധിക്കാറു പോലുമില്ലെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തി. വരും ദിവസങ്ങളില്‍ ഫീല്‍ഡ്‌ സന്ദര്‍ശനം ഉള്‍പ്പെടെ വിശദ പരിശോധന നടത്താനാണ്‌ വിജിലന്‍സ്‌ നീക്കം. കെ.എസ്‌.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച്‌ നിരവധി പരാതികള്‍ വിജിലന്‍സ്‌ ആസ്‌ഥാനത്ത്‌ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ ജില്ലയിലെ തൊടുപുഴ, പീരുമേട്‌, കുമളി, കട്ടപ്പന, അടിമാലി സെക്ഷന്‍ ഓഫീസുകളില്‍ വിജിലന്‍സ്‌ മിന്നല്‍ പരിശോധന നടത്തിയത്‌. ഇടുക്കി വിജിലന്‍സ്‌ ഡിവൈ.എസ്‌.പി: ഷാജു ജോസ്‌, സി.ഐ മാരായ ഷിന്റോ പി. കുര്യന്‍, ബിന്‍സ്‌ ജോസഫ്‌, ജോബിന്‍ ആന്റണി, പി. വിനോദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങളാണ്‌ മിന്നല്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്‌.
അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ 04862 256611, 9447582428, എന്നീ ഫോണ്‍ നമ്പറുകളിലോ, ത്ന്രന്ഥണ്മദ്ധ്ര.ത്മന്റ്യ്വനുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ എന്ന ഇ മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന്‌ ഡിവൈ.എസ്‌.പി അറിയിച്ചു.

Ads by Google
Advertisement
Sunday 18 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW