-->
നെടുമ്പാശേരി: 29, 30, 31 തീയതികളിലായി എറണാകുളത്ത് അരങ്ങേറുന്ന എം.ഇ.എസ്. സംസ്‌ഥാന കലോത്സവത്തിന് മുന്നോടിയായി എം.ഇ.എസ്. യൂത്ത് വിങ് സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര ജാഥയ്‌ക്ക് പ്രൗഢോജ്വല തുടക്കം. കൊച്ചി എം.ഇ.എസ് കോളജില്‍ നടന്ന ചടങ്ങില്‍ എം.ഇ.എസ്. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. ലിയാകത്ത് അലി ഖാന്‍, ജാഥാ ക്യാപ്‌റ്റനും യൂത്ത് വിങ് സംസ്‌ഥാന സെക്രട്ടറിയുമായ ബി.എച്ച്. മുഹമ്മദ് നിസാറിന് പതാക കൈമാറിക്കൊണ്ടാണ് ജാഥയുടെ ഔദ്യോഗിക ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. ജാഥാ വൈസ് ക്യാപ്‌റ്റന്മാരായ അമീര്‍ ടി.പി, ഷെഹീം ഷാഹുല്‍ എന്നിവര്‍ ജാഥയ്‌ക്ക് നേതൃത്വം നല്‍കി. ഉദ്‌ഘാടന ചടങ്ങില്‍ എം.ഇ.എസ്. കൊച്ചി കോളജ് ചെയര്‍മാന്‍ അഡ്വ. എം.എം. സലിം, സെക്രട്ടറി അഡ്വ. കെ.എസ്. സലിം, എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, താലൂക്ക് പ്രസിഡന്റ് കെ.എം. ഹസ്സന്‍, താലൂക്ക് സെക്രട്ടറി ഷാഹുല്‍ ഹമീദ്, കോളേജ് വൈസ് ചെയര്‍മാന്‍ എ.എം. അയ്യൂബ്, എം.ഇ.എസ് യൂത്ത് വിംഗ് പ്രസിഡന്റ് ഡോ. അന്‍വര്‍ ഹസൈന്‍, ജില്ലാ സെക്രട്ടറി അമീര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ജില്ലയിലെ വിവിധ കോളജുകളില്‍ ജാഥയ്‌ക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. എടത്തല എം.ഇ.എസ് ട്രെയിനിങ് കോളജില്‍ നടന്ന ചടങ്ങില്‍ എം.ഇ.എസ് ജില്ലാ ട്രഷററും കോളജ് ചെയര്‍മാനുമായ വി.എ. പരീത്, സെക്രട്ടറി ഡോ. എം.കെ. അസ്ലം, ട്രഷറര്‍ ഷെഫീഖ് സി.എ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്‌മളമായ വരവേല്‍പ്പ് നല്‍കി. എടത്തല എം.ഇ.എസ് എം.കെ. മക്കാര്‍ പിള്ള കോളജ് ഫോര്‍ അഡ്വാന്‍സ് സ്‌റ്റഡീസില്‍ നടന്ന സ്വീകരണത്തിന് കോളേജ് ചെയര്‍മാന്‍ ഇ.എം. നിസാര്‍, സെക്രട്ടറി അഡ്വ. പി.എ. ഇസ്‌മായില്‍ ഖാന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജ് ട്രഷററുമായ ജബ്ബാര്‍ ജലാല്‍, താലൂക്ക് പ്രസിഡന്റ് പി.കെ.എ. ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ സി.എ. സലാം എന്നിവര്‍ നേതൃത്വം നല്‍കി.
മാറമ്പിള്ളി എം.ഇ.എസ് കോളജില്‍ സംസ്‌ഥാന വൈസ് പ്രസിഡന്റും ചെയര്‍മാനുമായ ടി.എം. സക്കീര്‍ ഹുസൈന്‍, സംസ്‌ഥാന വൈസ് പ്രസിഡണ്ടും സെക്രട്ടറിയുമായ എം.എം. അഷ്‌റഫ് എന്നിവരും, കുന്നുകര എം.ഇ.എസ് ടി.ഒ. അബ്‌ദുള്ള മെമ്മോറിയല്‍ കോളേജില്‍ ചെയര്‍മാന്‍ എ. ഐദ്രോസ്, ട്രഷറര്‍ വി.കെ.എം. ബഷീര്‍ എന്നിവരും ജാഥയെ സ്വീകരിച്ചു. എം.ഇ.എസ്. കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി കുന്നുകരയില്‍ വെച്ച് നടന്ന സമാപന സമ്മേളനത്തോടെ ജാഥ പര്യവസാനിച്ചു. കോളജ് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.എ. അബൂബക്കര്‍, സെക്രട്ടറി എച്ച്.എസ്. അബ്‌ദുല്‍ ഷെരീഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമാപന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ മാറ്റുകൂട്ടി.