-->
കാലടി: കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്‍റെ തിരുനാളിന് കൊടിയേറി. പ്രസിദ്ധമായ തിരുനാളിന് തുടക്കം കുറിച്ചച് വികാരി ഫാ. ജോയി കണ്ണമ്പുഴ കൊടിയേറ്റി. ഇന്ന് രാവിലെ 5.30നും ഏഴിനും 10നും കുര്‍ബാന, നൊവേന, വൈകീട്ട് 3.30ന് ടൗണ്‍ കപ്പേളയിലേക്ക് അമ്പ് പ്രദക്ഷിണം, ആറിന് വാഹന വെഞ്ചരിപ്പ് തുടര്‍ന്ന് വിശുദ്ധ കുര്‍ബാന നൊവേന, പ്രസംഗം, രാത്രി ഒന്‌പതിന് സെന്റ് സെബാസ്‌റ്റ്യന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കുന്നലക്കാടന്‍ മുവാറ്റുപുഴ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഗാനമേള നാളെ രാവിലെ 5.30നും ഏഴിനും കുര്‍ബാന, നൊവേന.
തുടര്‍ന്ന് 9.30ന് തിരുനാള്‍ പാട്ടു കുര്‍ബാന, തുടര്‍ന്ന് അമ്പും മുടിയും ചാര്‍ത്തല്‍, ഉച്ചയ്‌ക്ക് 12 ന് കുര്‍ബാന, നൊവേന, 2.45 ന് ലദീഞ്ഞ് തുടര്‍ന്ന് മൂന്നങ്ങാടി പ്രദക്ഷിണം 6.30 ന് വിശുദ്ധ കുര്‍ബാന, രാത്രി 7.30 ന് പളളി മൈതാനിയില്‍ 40 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ബാന്‍ഡ് മേളം, ഒന്‌പതിന് ഡിജിറ്റല്‍ ആകാശ വര്‍ണ വിസ്‌മയം, തുടര്‍ന്ന് ചെണ്ടവിദ്വാന്‍ ജൗഷല്‍ ബാബു നേതൃത്വം നല്‍കുന്ന 101 കലാകരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരി മേളം. പ്രധാന തിരുനാള്‍ ദിനമായ 20ന് രാവിലെ 5.30 നും ഏഴിനും കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ഉച്ചയ്‌ക്ക് 12ന് വര്‍ണ ശമ്പളമായ മൂന്ന് അങ്ങാടി പ്രദക്ഷിണം, വൈകിട്ട് 6.30ന് പള്ളിചുറ്റി പ്രദക്ഷിണം, രാത്രി എട്ടിന് പളളി മൈതാനിയില്‍ ആകാശ വര്‍ണ വിസ്‌മയം, രാത്രി ഒന്‌പതിന് പിന്നണി ഗായിക വൈക്കം വിജയ ലക്ഷ്‌മിയും ടീമും അവതരിപ്പിക്കുന്ന ഗാനമേള.
21 ന് രാത്രി ഒന്‌പതിന് രൂപം എടുത്തുവക്കല്‍ . 9.30 ന് പളളിമൈതാനിയില്‍ കൊച്ചിന്‍ നടനം തിയറ്റേഴ്‌സിന്റെ നാടകം അക്ഷരത്തെറ്റുകള്‍. 26, 27 തിയതികളില്‍ എട്ടാമിടം ആഘോഷിക്കും. 26 ന് രാവിലെ 9.30 ന് ആഘോഷമായ പാട്ടുകുര്‍ബാന വൈകിട്ട് 5.30 ന് വിശുദ്ധ കുര്‍ബാന, നൊവേന, പളളിചുറ്റി പ്രദക്ഷിണം. രാത്രി എട്ടിന് ആകാശ വിസ്‌മയം.
9 ന് പളളി മൈതാനിയില്‍ കൊച്ചിന്‍ റിഥം മ്യൂസിക്‌സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കോമഡിനൈറ്റ്. 27 ന് രാവിലെ 9.30 ന് ആഘോമായ പാട്ട്‌കുര്‍ബാന തുടര്‍ന്ന് പളളി ചുറ്റി പ്രദക്ഷിണം എന്നിവയുണ്ടാകും.