-->
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം കോളേജില്‍ ദേശീയ സെമിനാര്‍ കൊളാബര്‍-26 സംഘടിപ്പിച്ചു.
എല്ലാവര്‍ക്കും ആരോഗ്യം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക പത്മശ്രീ ദയാബായ് ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് ദയാബായ് അഭിപ്രായപ്പെട്ടു.
എ. ഐ.സി.എച്ച്.എം ഡയറക്‌ടര്‍ പ്ര?ഫ. ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഇന്ററാക്ഷന്‍സ് എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച സെമിനാര്‍ സാമൂഹിക പ്രവര്‍ത്തനവും പൊതുജനാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തു.
കോളജ് മാനേജര്‍ ഫാ. ബിജു ഐസക്, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. സുനില്‍ ജോസ്, ഫാ. ആന്റോ എന്‍.ജെ, ഡോ. സതീഷ് ജോര്‍ജ്, ഡോ. പി.ജെ വിനീഷ്, വകുപ്പ് മേധാവി ഡോ. അനീഷ് കുര്യന്‍, ഫാ. സുനില്‍.എം.ആന്റണി, ഫാ.ഡോ.ബിനോയ് പോള്‍, ഡോ.സനാതനന്‍ വെള്ളുവ, ഡോ.അഹമ്മദ് മുനാവിര്‍, ലക്‌ചറര്‍ അനീഷാ സിബി, സ്‌റ്റുഡന്റ് കോര്‍ഡിനേറ്റര്‍ നയന മധു എന്നിവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഡിസാജു,ഡോ. മനോജ് മോഹന്‍, ഡോ. മിനു മോഹന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
രാജ്യത്തെ വിവിധ കോളേജുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ സെമിനാറില്‍ സംബന്ധിച്ചു.