-->
മുക്കം: നഗരസഭ കൃഷിഭവന്റെ ജനകീയസൂത്രണം 2025-26 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ചാന്ദിനി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.എ പ്രദീപ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ ടിന്‍സി ടോം സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന സ്‌റ്റാന്‍ഡിങ് കമ്മറ്റീ ചെയര്‍പേഴ്‌സണ്‍ അബ്‌ദുല്‍ അസീസ്, വാര്‍ഡ് കൗണ്‍സിലര്‍ സുഹറ വഹാബ്, റൈനീഷ്, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മറര അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്‍ചട്ടിയില്‍ പച്ചക്കറി തൈ വിതരണം, പച്ചക്കറി തൈ വിതരണം, ഫലവൃക്ഷതൈ വിതരണം തുടങ്ങിയവയുടെ ഉദ്‌ഘാടനം ആണ് നടത്തപ്പെട്ടത്. കൃഷി സമൃദ്ധി പദ്ധതിയില്‍ ഉള്‍പെടുത്തിയ മുക്കം നഗരസഭ കൃഷിഭവന് കാര്‍ഷിക മേഖലയെ ശക്‌തിപ്പെടുത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നു ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.