Wednesday, March 11, 2026 Last Updated 22 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 09.58 AM

ജപ്പാന്‍ മസ്‌തിഷ്‌ക ജ്വരം: പ്രതിരോധ കുത്തിവെപ്പ്‌ തുടങ്ങി

കോഴിക്കോട്‌: ഒന്നു മുതല്‍ 15 വയസിനിടയിലുള്ള കുട്ടികള്‍ക്കായുള്ള ജപ്പാന്‍ മസ്‌തിഷ്‌ക ജ്വര പ്രതിരോധ കുത്തിവെപ്പ്‌ ജനുവരി 15 മുതല്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ രാജാറാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളുകള്‍, അംഗനവാടികള്‍, ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുമായി 6,76,176 കുട്ടികള്‍ക്കാണ്‌ സൗജന്യമായി കുത്തിവെപ്പ്‌ നല്‍കുന്നത്‌. മസ്‌തിഷ്‌ക ജ്വരം 2023-25 കാലഘട്ടത്തിലാണ്‌ ജില്ലയില്‍ ഏഴ്‌ കേസുകള്‍ സ്‌ഥിരീകരിക്കുകയും മൂന്ന്‌ മരണങ്ങളുമുണ്ടാകുകയും ചെയ്‌തിരുന്നു.
കടുത്തപനി, കഠിനമായ തലവേദന, ഛര്‍ദി, സ്വഭാവ വ്യത്യാസം, അപസ്‌മാര ലക്ഷണങ്ങള്‍, തളര്‍ച്ച, അബോധാവസ്‌ഥ തുടങ്ങിയവയാണ്‌ ജപ്പാന്‍ മസ്‌തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍.
പന്നി, ചിലയിനം ദേശാടനപക്ഷികള്‍ എന്നിവയില്‍ നിന്നും രോഗാണു മനുഷ്യശരീരത്തില്‍ എത്തിച്ചേര്‍ന്ന്‌ നാല്‌ മുതല്‍ 14 ദിവസം വരെയാണ്‌ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സമയമെടുക്കുന്നത്‌. മലിനജലത്തില്‍ മുട്ടയിട്ട്‌ വളരുന്ന ക്യുലക്‌സ് കൊതുകുകള്‍ വഴിയെത്തുന്ന രോഗം മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്നില്ല. 30 ശതമാനം ദീര്‍ഘകാല വൈകല്യങ്ങളും, മരണനിരക്കുമുണ്ടാക്കുന്ന രോഗം 15 വയസിന്‌ താഴെയുള്ള കുട്ടികളെയാണ്‌ ഗുരുതരമായി ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ്‌ നല്‍കുന്നതിനായുളള 3,316 വാക്‌സിനേഷന്‍ സൈറ്റുകളും, 7,42,344 ഡോസ്‌ വാക്‌സിനും ജില്ലയില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ, സി.കെ ഷാജി, ഡോ. ജെ.നവ്യ, മെഡിക്കല്‍ അസിസന്റ്‌ പി. സുരേന്ദ്രന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌ സി. ദിവ്യ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Sunday 18 Jan 2026 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW