Wednesday, March 11, 2026 Last Updated 55 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 09.58 AM

ഹൈസ്‌കൂളുകളില്‍ പ്രൈമറി ശംമ്പളം; കായികാധ്യാപകര്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

കുറ്റ്യാടി: ഹൈസ്‌കൂള്‍ കായികാധ്യാപകര്‍ക്ക്‌ പ്രൈമറി അധ്യാപകരുടെ ശമ്പളം നല്‍കുന്നതിനെതിരെ കായികാധ്യാപകര്‍ പ്രതിഷേധം ശക്‌തമാക്കുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാന്‍ സംയുക്‌ത കായികാധ്യാപക സംഘടന തീരുമാനിച്ചു.
പൊതുവിദ്യാലയങ്ങളില്‍ ഫിസിക്കല്‍ എജുക്കേഷന്‍ യു.പി, ഹൈസ്‌കൂള്‍ എന്നിങ്ങനെ രണ്ട്‌ തസ്‌തികകള്‍ ഉണ്ട്‌. രണ്ടിന്റെയും നിയമന മാനദണ്ഡങ്ങള്‍ വ്യത്യസ്‌തമാണ്‌. യു.പി വിഭാഗത്തില്‍ 500 കുട്ടികള്‍ ഉണ്ടെങ്കിലേ കല, കായികം, ക്രാഫ്‌റ്റ് എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒരു സ്‌പെഷ്യല്‍ തസ്‌തിക അനുവദിക്കുകയുള്ളൂ. ഹൈസ്‌കൂളില്‍ എട്ട്‌, ഒമ്പത്‌ ക്ലാസു കളില്‍ അഞ്ച്‌ ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ ഒരു കായികാധ്യാപക തസ്‌തിക അനുവദിക്കും.
ഇരു തസ്‌തികകള്‍ക്കും പ്രത്യേക പരീക്ഷയും നിയമന രീതികളുമാണ്‌. എങ്കിലും ഹൈസ്‌കൂളിലെ കായികാധ്യാപകര്‍ക്കും, പ്രൈമറി സ്‌കൂള്‍ കായികാധ്യാപകര്‍ക്കും തുല്യശമ്പളമാണ്‌.
ഇതാണ്‌ പ്രതിഷേധ ത്തിനിടയാക്കുന്നത്‌. മറ്റധ്യാപകര്‍ക്ക്‌ ഗ്രേഡിന്‌ ഏഴ്‌ വര്‍ഷം കണക്കാക്കുമ്പോള്‍ കായികാധ്യാപകര്‍ക്ക്‌ എട്ടു വര്‍ഷം വേണം. ഒരേ ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കുന്ന കായികാധ്യാപകനും, ഇതര അധ്യാപകര്‍ക്കും ആദ്യ ശമ്പളത്തില്‍ തന്നെ 8,000 രൂപയുടെ വ്യത്യാസമുണ്ട്‌.
തുല്യ ജോലിക്ക്‌ തുല്യ വേദന മെന്ന സുപ്രീം കോടതി വിധിയും ഭരണഘടന ഉറപ്പും നടപ്പാക്കി വിവേചനം അവസാനിപ്പിക്കണമെന്ന്‌ സംഘടന ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണത്തില്‍ ഈ അപാകത പരിഹരിക്കണമെന്ന്‌ സംയുക്‌ത കായികാധ്യാപക സംഘടനയുടെ ജില്ല ഭാരവാഹികളായ എം. സഷഫീഖ്‌, എ.ഐ. മുഹമ്മദ്‌, എം. പ്രജീഷ്‌, റഷീദ്‌, കെ. ദേവദാസ്‌, ആശിഷ്‌, പി.പി. മുഹമ്മദ്‌ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി.

Ads by Google
Advertisement
Sunday 18 Jan 2026 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW