Wednesday, March 11, 2026 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 09.58 AM

അരൂരില്‍ അയല്‍വാസിയുടെ ആക്രമത്തില്‍ വീട്ടമ്മക്ക്‌ പരുക്ക്‌

വടകര: അരൂരില്‍ വീട്ടില്‍ കയറി വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. അരൂര്‍ നടേമ്മല്‍ പാലയുള്ള പറമ്പത്ത്‌ കാര്‍ത്തിയായനി (61)ക്കാണ്‌ പരിക്ക്‌ പറ്റിയത്‌. അയല്‍വാസിയാണ്‌ അക്രമിച്ചതെന്നാണ്‌ മൊഴി. ഏറെയായി വഴി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌. വിഷയം കോടതിയിലുമെത്തിയതാണ്‌.
ബഹളം കേട്ട്‌ ഓടി കൂടി അയല്‍വാസികള്‍ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ച ഇവരെ നട്ടെല്ലിന്‌ പരുക്കുള്ളതിനാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാക്കി. ആശുപത്രിയില്‍ നിന്ന്‌ ഇന്റിമേഷന്‍ ലഭിക്കുന്ന മുറക്ക്‌ പോലീസ്‌ നടപടി സ്വീകരിക്കും.

Ads by Google
Advertisement
Sunday 18 Jan 2026 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW