-->
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌റ്റാന്റിങ്‌്് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും മുസ്‌്ലിംലീഗിനും രണ്ടുവീതം സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍. എതിര്‍ സ്‌ഥാനാര്‍ഥി വൈകിയെത്തിയതിനെ തുടര്‍ന്ന് വികസന കാര്യ സ്‌റ്റാന്റിങ്‌്് കമ്മിറ്റി ചെയര്‍മാന്‍ ആയി മുസ്‌്ലീംലീഗിലെ റീമ കുന്നുമ്മല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ മുനീര്‍ എരവത്ത് ആരോഗ്യം വിദ്യഭ്യാസ സ്‌റ്റാന്റിങ്‌്് കമ്മിറ്റി ചെയര്‍മാനായും ബാലാമണിയെ പൊതുമരാമത്ത് വകുപ്പ് സ്‌റ്റാന്റിങ്‌്് കമ്മിറ്റി ചെയര്‍മാനായും മുസ്‌്ലീം ലീഗിലെ ബല്‍ക്കീസിനെ ക്ഷേമ കാര്യ സ്‌റ്റാന്റിങ്‌്് കമ്മിറ്റി ചെയര്‍മാനായും തെരഞ്ഞെടുത്തു.
സി.പി.ഐ.എമ്മിലെ അഡ്വ. ശാരുതി ബല്‍ക്കീസിനെതിരെും കെ.കെ. ദിനേശന്‍ മുനീര്‍ എരവത്തിനെതിരെയും എ.കെ. ശോഭ ബാലാമണിക്കെതിരെയും മത്സരിച്ചു.
വികസന കാര്യ സ്‌റ്റാന്റിങ്‌്് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീമ കുന്നുമ്മലിനെതിരെ കക്കോടി ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മഞ്‌ജുളയായിരുന്നു മത്സരിക്കേണ്ടത്. എന്നാല്‍ നിശ്‌ചിത സമയം കഴിഞ്ഞാണ് മഞ്‌ജുളയെത്തിയത്.
ധനകാര്യ സ്‌റ്റാന്റിങ്‌്്് കമ്മിറ്റി ചെയര്‍മാന്‍ വൈസ് പ്രസിഡന്റ്‌് കെ.കെ നവാസ് ആണ്. തെരഞ്ഞെടുപ്പില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയായ മുനീര്‍ എരവത്ത് മേപ്പയ്ൂരയില്‍ നിന്നും ബാലാമണി നരിക്കുനിയില്‍ നിന്നും ബല്‍ക്കീസ് ഓമശേരി ഡിവിഷനില്‍ നിന്നും. റീമ കുന്നുമ്മല്‍ ഉള്ള്യേരിയെയിലല്‍ നിന്നുമാണ് വിജയിച്ച് ജില്ലാപഞ്ചായത്തിലെത്തുന്നത്.് വരണാധികാരി എ.ഡി.എം. മുഹമ്മദ് റഫീഖ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സ്വീകരണം നല്‍കി.
യു.ഡി.എഫ് ജില്ലാകണ്‍വീനര്‍ കെ.ബാലനാരായണന്‍, ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാക്ക്, ടി.ടി.ഇസ്‌മായില്‍, ജില്ലാപഞ്ചായത്ത് അംഗം പി.കെ.ബാബു, അഹമ്മദ് പുന്നക്കല്‍, പി.കെ.സിജി തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവില്‍ വന്ന കാലംമുതല്‍ എല്‍.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായിരുന്ന ജി്‌ല്ലാപഞ്ചായത്തില്‍ ഇത്തവണആദ്യമായി യു.ഡി.എഫ് അധികാരത്തിലെത്തുന്നത്.
ആകെയുള്ള 28 സീറ്റില്‍ 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 13 സീറ്റുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് നേടാനായത്. യു.ഡി.എഫില്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസും ആറ് സീറ്റുകള്‍ ലീഗും ഒരു സീറ്റ് ആര്‍.എം.പി.ഐ.യും ആണ് സ്വന്തമാക്കിയ്.. എല്‍.ഡി.എഫില്‍ സി.