-->
കാവാലം: കാവാലം ജങ്‌ഷനില്‍ ഗതാഗതകുരുക്ക് പതിവാകുന്നു. ജങ്കാറില്‍ കയറാനുള്ള വാഹനങ്ങളുടെ നിര നീളുന്നതോടെയാണ് പലപ്പോഴും ഗതാഗത തടസമുണ്ടാകുന്നത്. ഇന്നലെ വൈകിട്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടക്കം ഏറെ നേരം തിരക്കില്‍ കുടുങ്ങി. ബസുകള്‍ക്ക് സ്‌റ്റാന്‍ഡിലേക്ക് കയറാനും സ്‌റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ബസിന് തിരികെ പോകാനും ഏറെനേരം തടസം നേരിട്ടതായി പരാതി ഉയര്‍ന്നു. വാലടി- കുമരങ്കരി റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പതിവിലും കൂടുതല്‍ വാഹനങ്ങള്‍ കാവാലം ജങ്കാറിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. വന്‍ തിരക്കാണ് പലപ്പോഴും ജങ്കാറില്‍ അനുഭവപ്പെടുന്നത്.