-->
ചേര്‍ത്തല: ദേശീയ പാതയില്‍ ഒറ്റപ്പു ന്നയില്‍ പാത നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഗതാഗതം തടസപെട്ടു. വെളളം കുഴി നിറഞ്ഞു പാതയിലൂടെ ഒഴുകിയത് അപകട കാരണമായി.
അറ്റകുറ്റപണി വൈകിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജല അതോറിട്ടി അസിസ്‌റ്റന്റ് എന്‍ജിനീയറെ ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ദേശീയ പാതയോരത്ത് പൈപ്പ് പൊട്ടിയത്. അറ്റകുറ്റപ്പണി വൈകിയതോടെ റോഡില്‍ വെള്ളംനിറഞ്ഞ് അപകടകെണിയായി.
രണ്ട് ഇരുചക്ര വാഹന യാത്രക്കാര്‍ കുഴിയില്‍ വീണു. അറ്റകുറ്റപ്പണിയെ ചൊല്ലി ജലഅതോറിട്ടിയും പാതാ നിര്‍മാണ കമ്പിനിയുമായി തര്‍ക്കമുയ ര്‍ന്നതാണ് പണി വൈകുന്നതിന് കാരണമായത്. അറ്റകുറ്റപണി നടത്താതെ തല ഊരനായിരുന്നു നിര്‍മാണ കമ്പിനിയുടെ ശ്രമം. പൈപ്പ് പൊട്ടിയപ്പോള്‍ തന്നെ അറ്റകുറ്റപണിക്കായി ക്രമീകരണം ഒരുക്കിയെങ്കിലും നിര്‍മാണ കമ്പിനി പ്രവൃത്തി വൈകിപ്പിച്ചെന്നാണ് വിമര്‍ശനം. പിന്നീട് വൈകിട്ട് പമ്പിങ് നടത്തിയ
തോടെയാണ് പാത നിറഞ്ഞ വെള്ള മൊഴുകിയത്. പോലീസും അഗ്നി ശമനസേനയും ഏറെ പണിപെട്ടാണ് സ്‌ഥിതി നിയന്ത്രിച്ചത്. തര്‍ക്കത്തിനൊടുവില്‍ മന്ത്രി പി. പ്രസാദ് ഇടപെട്ടാണ് ചര്‍ച്ച നടത്തിയാണ് അറ്റകുറ്റപണിക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ ജല അതോറിട്ടി നേരിട്ടാണ് തകരാര്‍ പരിഹരിച്ചത്. കുടിവെള്ള വിതരണം തുടര്‍ച്ചയായി മുടങ്ങുന്നതിനെതിരെ
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലഅതോറിട്ടി അസിസ്‌റ്റന്റ് എന്‍ജിനീയറെ ഉപരോധിച്ചു. കെ.പി.സി.സി. സെക്രട്ടറി എസ്. ശരത്, വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എസ് രഘുവരന്‍, ആര്‍. രവിപ്രസാദ്, ജോണ്‍കുട്ടി പടാക്കുളം, മോഹനന്‍ മണ്ണാശേരി, എന്‍.ഡി. വാസവന്‍, ജേക്കബ്, ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.