Thursday, March 12, 2026 Last Updated 13 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 09.54 AM

കെ ടെറ്റ്‌ നിയമന തടസങ്ങള്‍ പരിഹരിക്കും: എം. ലിജു

ആലപ്പുഴ: സര്‍വീസിലുള്ള അധ്യാപകര്‍ കെ ടെറ്റ്‌ പാസായിട്ടില്ലെങ്കില്‍ നിയമനം തടയുമെന്ന സര്‍ക്കാര്‍ നയത്തിനും ഭിന്നശേഷി നിയമനത്തിന്റെ പേരിലുള്ള എയ്‌ഡഡ്‌ മേഖലയിലെ നിയമന തടസങ്ങള്‍ക്കും യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ പരിഹാരം കാണുമെന്ന്‌ കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എം. ലിജു. കെ.പി.എസ്‌.ടി.എയുടെ 11-ാമത്‌ ആലപ്പുഴ റവന്യൂ ജില്ലാ സമ്മേളനം ആലപ്പുഴ കര്‍മ്മസദന്‍ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഓഫീസ്‌ പടിക്കല്‍ നിന്നുള്ള പ്രകടനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ റവന്യൂ ജില്ലാ പ്രസിഡന്റ്‌ കെ. ഡി അജിമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ആര്‍ ഉദയകുമാര്‍ സ്വാഗതം ആശംസിച്ചു. സംസ്‌ഥാന ട്രഷറര്‍ അനില്‍ വട്ടപ്പാറ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ സി. പ്രദീപ്‌, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ബി. ബിജു, സംസ്‌ഥാന സെക്രട്ടറിമാരായ പി.എ ജോണ്‍ ബോസ്‌കോ, ആര്‍ തനൂജ, പി.എസ്‌ മനോജ്‌, സംസ്‌ഥാന നിര്‍വാഹസമിതി അംഗങ്ങളായ മിനി മാത്യു, കെ. രഘുകുമാര്‍, സോണി പവേലില്‍, ബിനോയ്‌ വര്‍ഗീസ്‌, എസ്‌. അമ്പിളി, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ വി. അര്‍ ജോഷി,ജോണ്‍ ബ്രിട്ടോ, ബി. രാധാകൃഷ്‌ണന്‍, പ്രകാശ്‌ തോമസ്‌ ,സംസ്‌ഥാന കൗണ്‍സിലര്‍മാരായ ഷേര്‍ളി തോമസ്‌ , റ്റി.ജെ കൃഷ്‌ണകുമാര്‍, പ്രമോദ്‌ ജേക്കബ്‌ ,വിവേക്‌ കെ എസ്‌ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ രാജീവ്‌ കണ്ടല്ലൂര്‍ നന്ദി രേഖപ്പെടുത്തി.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച്‌ സ്‌റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പാക്കുക, സര്‍വീസിലുള്ള അധ്യാപകരെ കെ ടെറ്റില്‍ നിന്ന്‌ ഒഴിവാക്കുക, എയ്‌ഡഡ്‌ മേഖലയിലെ നിയമന തടസങ്ങള്‍ നീക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന യാത്രയയപ്പ്‌ സമ്മേളനത്തില്‍ ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ട്രഷറര്‍ അനില്‍ വട്ടപ്പാറയും എം ലിജുവും ചേര്‍ന്ന്‌ സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.

Ads by Google
Advertisement
Sunday 18 Jan 2026 09.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW