-->
ചെങ്ങന്നൂര്‍: കൊല്ലം-തേനി ദേശീയപാത 183 വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് മുതല്‍ കോട്ടയം വരെയുള്ള ഭാഗത്ത് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സാധ്യതകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
നിലവിലുള്ള റോഡ് വികസിപ്പിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനവാസ മേഖലകളിലെ ആഘാതവും കണക്കിലെടുത്താണ് ഈ പുതിയ നിര്‍ദേശം. നിലവിലുള്ള പാത വികസിപ്പിക്കാന്‍ പകരം ജനജീവിതത്തെയും കൃഷിയിടങ്ങളെയും കുറഞ്ഞ രീതിയില്‍ മാത്രം ബാധിക്കുന്ന -ഗ്രീന്‍ഫീല്‍ഡ് - സാധ്യതകള്‍കൂടി പഠനവിധേയമാക്കാന്‍ എം.പി ആവശ്യപ്പെട്ടു.
ഇക്കാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയെയും ദേശീയപാത അധികൃതരെയും എം.പി. നേരിട്ട് അറിയിച്ചിട്ടുണ്ട്. നിലവിലെ റോഡ് വികസനവും ഗ്രീന്‍ഫീല്‍ഡ് ഹൈവേയും താരതമ്യം ചെയ്‌തശേഷം മാത്രമേ അന്തിമ രൂപരേഖ തയാറാക്കൂ. എന്നാല്‍, കഴിഞ്ഞ ജൂണ്‍ നാലിന് മുഖ്യമന്ത്രി നല്‍കിയ ഔദ്യോഗിക പ്ര?പ്പോസല്‍ പ്രകാരം നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണം എന്നാണ് സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതാണ് നിലവില്‍ പാത വികസനത്തിന് മുന്‍ഗണന ലഭിക്കാന്‍ കാരണമെന്നും എം.പി. കുറ്റപ്പെടുത്തി. മധ്യകേരളത്തിന്റെ വികസനത്തിന് ഈ പാത അനിവാര്യമാണ്.
എന്നാല്‍ വികസനത്തിന്റെ പേരില്‍ സാധാരണക്കാരുടെ സ്വത്തും വാസസ്‌ഥലങ്ങളും അനാവശ്യമായി നഷ്‌ടപ്പെടരുത്. നീതിയുക്‌തമായ പരിഹാരത്തിനായി കേന്ദ്രത്തില്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് എം.പി. പറഞ്ഞു.