Friday, March 13, 2026 Last Updated 35 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 09.54 AM

വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതി അറസ്‌റ്റില്‍

മാവേലിക്കര: വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതി അറസ്‌റ്റില്‍. ചുനക്കര സ്വദേശിയായ വയോധികയുടെ വീട്ടിലെത്തി മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞ വള്ളികുന്നം താളിരാടി സ്വദേശിയായ ഷാജഹാനാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. സംഭവത്തിനുശേഷം പ്രതി പല സ്‌ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തില്‍ കുറത്തികാട്‌ എസ്‌.എച്ച്‌.ഓ ബിജു എ വി, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഉദയകുമാര്‍,എ.എസ്‌.ഐ മാരായ രാജേഷ്‌ ആര്‍ നായര്‍, രജീന്ദ്ര ദാസ്‌, നൗഷാദ്‌, സിപി ഓമാരായ രാജേഷ്‌, മിഥുന്‍, അശ്വിന്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌.

Ads by Google
Advertisement
Sunday 18 Jan 2026 09.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW