-->
വൈക്കം: വൈക്കം ഗവ. താലൂക്ക് ആശുപത്രിയില്‍ കാഷുവാലിറ്റി റൂമിന് മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന കൂട്ടത്തല്ലിനും ആശുപത്രി ഉപകരണം നശിപ്പിച്ച സംഭവത്തിലും രണ്ട് പേരെ പിടികൂടി.ചെമ്മനത്തുകര സ്വദേശികളായ രവി, സസ്യ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ചൊവ്വാഴ്‌ച രാത്രി ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് മുന്നില്‍ ചെമ്മനത്തുകരയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. ആശുപത്രി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം പോലീസ് സ്‌ഥലത്തെത്തിയെങ്കിലും സംഭവസ്‌ഥലത്ത് നിന്നും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ആര്‍എംഒ വൈക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുകയും വ്യക്‌തത വന്ന രണ്ട് പേരെ പിടികൂടുകയുമായിരുന്നു.മറ്റ് കണ്ടാലറിയാവുന്ന എട്ടോളം പേരെ സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കായി അന്വോഷണം ശക്‌തമാക്കി.
അടിപിടിക്കിടെ ആശുപത്രി ക്യൂ മാനേജ്‌മെന്റിന് 2800 രൂപയുടെ നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്‌ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.