-->
ബത്തേരി: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വി. ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു. പ്രധാന പെരുന്നാള്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ആചരിച്ചു. ജനുവരി 14 ന് വൈകുന്നേരം 5.30 ന് സന്ധ്യാനമസ്‌ക്കാരം, മാനിക്കുനി കുരിശുപള്ളിയിലേക്ക് ആഘോഷപൂര്‍വ്വമായ പ്രദക്ഷിണം ലൈറ്റ് ഷോ ആകാശവിസ്‌മയം ജനുവരി 15 വ്യാഴാഴ്‌ച രാവിലെ 7.30 ന് പ്രഭാത നമസ്‌ക്കാരം, പ്രതിഷ്‌ഠാ ശുശ്രൂഷ, വി. കുര്‍ബ്ബാന, മദ്ധ്യസ്‌ഥ പ്രാര്‍ത്ഥന, ചുങ്കം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം ഭക്ഷണം, കൊടി ഇറക്കല്‍ എന്നിവയോടെ ആചരിച്ചു. പെരുന്നാള്‍ ആചരണത്തിന് ഫാ. അനീഷ് ജോര്‍ജ് മാമ്പള്ളില്‍, ഫാ. അബിന്‍ സണ്ണി നരിക്കുഴ, മാത്യു ജേക്കബ് നൂറനാല്‍, വി.വി. ജോയി വടക്കേപ്പുറത്തു കുടിയില്‍, ടി.ജെ. ജോയി തേലക്കാട്ട്, മാണി വര്‍ഗീസ് മാളിയേക്കല്‍, സലിത രാജു അതിരംപുഴ, ഇടവക ഭരണ സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.