-->
കല്‍പ്പറ്റ: മുംബൈയില്‍ നടന്ന നാഷണല്‍ ലെവല്‍ പേജന്റ് ഷോയില്‍ ജൂണിയര്‍ ഗാലക്‌റ്റിക് യൂണിവേഴ്‌സ് ഇന്ത്യ പട്ടം ചൂടി വയനാട് വെള്ളമുണ്ട സ്വദേശിനി നൈക ഷൈജിത്ത്.
കേരളത്തില്‍ നിന്നുളള ഏക മത്സരാര്‍ഥിയിരുനന്നു നൈക. ഇന്റര്‍നാഷണല്‍ ഡിസൈനര്‍ അശ്വിന്‍ സുകുഗതന്‍ രൂപകല്‍പ്പന ചെയ്‌ത വസ്‌ത്രമണിഞ്ഞാണ് നൈക റാമ്പില്‍ ഇറങ്ങിയത്. ഇതിനകം 13 ഫാഷന്‍ ഷോകളില്‍ പങ്കെടുത്ത നൈക ഏഴ് ടൈറ്റില്‍ വിന്നറായി. മൂന്നു ഫസ്‌റ്റ് റണ്ണര്‍ അപ്പും ഒരു സെക്കന്‍ഡ് റണ്ണറപ്പും ആയി.
എറണാകുളം ബിയാട്രിക്‌സ് മോഡലിംഗ് കമ്പനിയുടെ ഒഫീഷ്യല്‍ മോഡല്‍ ആണ് നൈക. ഹിന്ന എല്‍സ ഫാഷന്‍-ബിയാട്രിക്‌സ് മോഡലിംഗ് കമ്പനിയുടെ സിഇഒയും മോഡലും അഭിനേത്രിയും ആയ ഹിന്ന എല്‍സയുടെ ശിഷ്യയാണ്. ഹ്രസ്വ ചിത്രങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുള്ള നൈക പുറത്തിറങ്ങാനിരിക്കുന്ന രണ്ട് സിനിമകളില്‍ വേഷമണിഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങുന്ന തമിഴ് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷൈജിത്തിന്റെയും ഫിസിയോ തെറാപ്പിസ്‌റ്റ് ദിവ്യയുടെയും മകളാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ നൈക. നൈതിക് സഹോദരനാണ്.