Wednesday, March 11, 2026 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.08 AM

പുള്ളിമാന്‍ വേട്ട; തോക്കും തിരകളും സഹിതം അഞ്ചുപേര്‍ അറസ്‌റ്റില്‍

uploads/news/2026/01/821175/2.jpg

പുല്‍പ്പള്ളി: ചെതലത്ത്‌ ഫോറസ്‌റ്റ് റേഞ്ചിലെ ഇരുളം സേ്‌റ്റഷന്‍ പരിധിയില്‍ ചീയമ്പം ചെറിയകുരിശ്‌ ഭാഗത്ത്‌ പുള്ളിമാനുകളെ വേട്ടയാടിയ കേസില്‍ അഞ്ചു പേര്‍ അറസ്‌റ്റില്‍. ചീങ്കല്ലേല്‍ ജോസ്‌ മാത്യു(50), പുറത്തോട്ട്‌ സിബി(53), പുളിയംകുന്നേല്‍ രജി(55), കണിയാംകുടി എല്‍ദോസ്‌(54), പാറക്കല്‍ ജോസഫ്‌ സെബാസ്‌റ്റ്യന്‍(52) എന്നിവരാണ്‌ പിടിയിലായത്‌.
ഇരുളം ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്‌റ്റ് ഓഫീസര്‍ കെ.പി. അബ്‌ദുള്‍ഗഫൂര്‍, സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ പി.വി. സുന്ദരേശന്‍, ബീറ്റ്‌ ഫോറസ്‌റ്റ് ഓഫീസര്‍മരായ പി.എസ്‌. അജീഷ്‌, എം.എ.എസ്‌. സത്യന്‍, അഖില്‍ അശോക്‌, ജിതിന്‍ വിശ്വനാഥ്‌, സി.വി. രഞ്‌ജിത്ത്‌ ഇ.ആര്‍. രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ കഴിഞ്ഞ ദിവസം പ്രതികളെ കസ്‌റ്റഡിയിലെടുത്തത്‌. ഇവരില്‍ നിന്നു രണ്ടു പുള്ളിമാനുകളുടെ ജഡം, തോക്ക്‌, തിരകള്‍, ഓമ്‌നി വാന്‍ എന്നിവ പിടിച്ചെടുത്തു. ചെതലത്ത്‌ ഫോറസ്‌റ്റ് റേഞ്ച്‌ ഓഫീസര്‍ എം.കെ. രാജീവ്‌കുമാറിന്‌ ലഭിച്ച രഹസ്യവിവരമാണ്‌ വേട്ടസംഘം പിടിയിലാകുന്നതിനു സഹായകമായത്‌.

Ads by Google
Advertisement
Saturday 17 Jan 2026 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW