-->
മാനന്തവാടി: തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ നരിക്കല്ലില്‍ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്ന് കഴിഞ്ഞ നിരവധി ഗ്രാമസഭകളിലൂടെ ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ ഭരണ സമിതി വന്നിട്ടും നടപടികളുമമൊന്നുമുണ്ടായില്ല.
ഇതേ തുടര്‍ന്നാണ് തോല്‍പ്പെട്ടി ശാഖാ മുസ്ലിം ലീഗ് മുന്‍കൈയെ്െടുത്ത് ബസ് സമയപട്ടിക ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് മനോഹരമായി ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. എന്നാല്‍ ബസ്‌കാത്തരിപ്പ് കേന്ദ്രം അനധികൃതമായാണ് നിര്‍മിച്ചതെന്നും മൂന്ന് ദിവസത്തിനകം പൊളിച്ചുമാറ്റണമെന്നും അല്ലാത്ത പക്ഷം ഗ്രാമപഞ്ചായത്ത് പൊളിച്ചു നീക്കുകയും ആയതിന് ചെലവാകുന്ന തുക ഈടാക്കുമെന്നും കാണിച്ച് വെയിറ്റിംഗ് ഷെഡ്‌ഡില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ് തിരുനെല്ലി ഗ്രാമ പഞ്ചായത്.
നോട്ടീസ് നേരിലോ തപാലിലയച്ചതോ ലീഗ് ഭാരവാഹി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വെയിറ്റിംഗ് ഷെഡ്‌ഡില്‍ പതിച്ചിരിക്കുന്നത്. തിരുനെല്ലി പഞ്ചായത്തില്‍ തന്നെ വിവിധ ഭാഗങ്ങളില്‍ നിരവധി രാഷ്ര്‌ടീയപാര്‍ട്ടികള്‍ നിര്‍മിച്ച ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിലവിലുണ്ട്.
കാട്ടിക്കുളം പനവല്ലി റോഡില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി പൊളിക്കണമെന്ന ആവശ്യപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിലനില്‍ക്കെയാണ് തിരുനെല്ലി പഞ്ചായത്തിന്റെ നടപടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ശക്‌തമായ മത്സരം നടന്ന പഞ്ചായത്തില്‍ ലീഗുമായി ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു.
ഇതിനുള്ള തിരിച്ചടിയെന്ന നിലയിലാണ് നോട്ടീസെന്നാണ് ആരോപണം. എന്നാല്‍ ബസെ്വയിറ്റിംഗ് ഷെഡ്‌ഡ് സംബന്ധിച്ച് പരാതി ലഭിച്ചതിനാലാണ് നടപടിയെന്നാണ് അധികൃതരുടെ വാദം. ബസ്‌കാത്തിരിപ്പ് കേന്ദ്രം പൊളിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട്‌സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.