Wednesday, March 11, 2026 Last Updated 31 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.08 AM

ഡോ. ഗോപകുമാര്‍ അനുസ്‌മരണ സമ്മേളനം നടത്തി

uploads/news/2026/01/821172/3.jpg

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ ആനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ പ്രശസ്‌ത വൈന്‍ഡ്‌ ലൈഫ്‌ വെറ്ററിനറി ഡോക്‌ടര്‍ ഗോപകുമാറിന്റെ പതിനൊന്നാമത്‌ അനുസ്‌മരണ സമ്മേളനം നടത്തി. ഇന്‍ഡ്യന്‍ വെറ്ററിനറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാരാമണ്‍ റിട്രീറ്റ്‌ സെന്ററില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ദീനാമ്മ റോയി ഉദ്‌ഘാടനം ചെയ്‌തു.അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ ഡോ:അംബിക ദേവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ട്രെയിംഗ്‌ ഓഫീസര്‍ ഡോ: ഷൈന്‍കുമാര്‍ ഡി. ഡോ.ഗോപകുമാറിന്റെ ജീവിതാവലോകനം നടത്തി. അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡണ്ട്‌ വി.കെ.പി മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അനുസ്‌മരണ സമ്മേളനത്തോടനുബന്‌ഡിച്ച്‌ ഡോ: ഗോപകുമാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച വൈല്‍ഡ്‌ ലൈഫ്‌ വെറ്ററിനറി ഡോക്‌ടര്‍ക്കുള്ള അവാര്‍ഡ്‌ അസിസ്‌റ്റന്റ്‌ ഫോറസ്‌റ്റ് സര്‍ജന്‍ ഡോ: അനുരാജ്‌ ആര്‍ ന്‌ സമ്മാനിച്ചു. 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഡോ: ഗോപകുമാറിനെ മരണാനന്തര ബഹുമതി ആയി ഉത്തം ജീവന്‍ രക്ഷ പദക്‌ നല്‌കി ആദരിച്ച വിവരം ചടങ്ങില്‍ അനുസ്‌മരിച്ചു. ജില്ലാ മൃഗസംരഷണ ഓഫീസര്‍ ഡോ: സന്തോഷ്‌, ഡെപ്യൂട്ടി ഡയറക്‌ടര്‍മാരായഡോ.അജി ആര്‍.ഡോ: ദീപു ഫിലിപ്പ്‌ മാത്യു .ഡോ: ശശീന്ദ്രന്‍ നായര്‍ , ഡോ: ഗോപകുമാറിന്റെ മകള്‍ ഗോപിക എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 17 Jan 2026 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW