Wednesday, March 11, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.08 AM

മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം ചെയ്‌തു

uploads/news/2026/01/821171/2.jpg

കോഴഞ്ചേരി: പമ്പ മണല്‍പ്പുറത്തു നടത്തപ്പെടുന്ന 131-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ.ഐസക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌കോപ്പാ മാരാമണ്‍ റിട്രീറ്റ്‌ സെന്ററില്‍ നിര്‍വ്വഹിച്ചു. ഏറ്റവും നല്ല ലോഗോ ഡിസൈന്‍ ചെയ്‌ത കാരിക്കുഴി മാര്‍ത്തോമ്മാ ഇടവക അംഗം ജോബി ജെയിംസിനെ അനുമോദിച്ചു മാര്‍തോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ പരിതോഷികം മാര്‍ ഫിലെക്‌സിനോസ്‌ എപ്പിസ്‌കോപ്പാ സമ്മാനിച്ചു . ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ പ്രസംഗിച്ചു. ലേഖക സെക്രട്ടറി പ്ര?ഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്‌, ട്രഷറാര്‍ ഡോ.എബി തോമസ്‌ വാരിക്കാട്‌, പബ്ലിസിറ്റി കണ്‍വീനര്‍മാരായ റ്റിജു എം. ജോര്‍ജ്‌ ,സാം ചെമ്പകത്തില്‍ കമ്മറ്റിയംഗങ്ങളായ റവ.ബിജു സാം, റവ. റൊണാള്‍ഡ്‌ രാജു, റവ.ജോജി ജേക്കബ്‌, സാം ജേക്കബ്‌, അനി കോശി, എ സ്‌.ബിനോജ്‌, ഇവാ.സുബി പള്ളിക്കല്‍, ജോണ്‍സണ്‍ മാത്യു, ഡോ.ഷാജി എ സ്‌, ഇവാ.മാത്യു ജോണ്‍, പി.പി.അച്ചന്‍കുഞ്ഞ്‌, ഇവാ.സെല്‍വരാജ്‌, മനോജ്‌ മലയില്‍, ജോര്‍ജ്‌കുട്ടി എം സി, ഗീതാ മാത്യു, ലാലമ്മ മാത്യു ,ബേബിമാത്യു എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 17 Jan 2026 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW