Saturday, March 14, 2026 Last Updated 38 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.08 AM

കളമെഴുത്തില്‍ ഇന്ന്‌ പുലിവാഹനന്‍, നായാട്ടുവിളിക്കും തുടക്കം

uploads/news/2026/01/821170/1.jpg

ശബരിമല: മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച്‌ സന്നിധാനത്ത്‌ ആരംഭിച്ച കളമെഴുത്തില്‍ ഇന്ന്‌ പുലിവാഹനനായി അയ്യപ്പനെത്തും. മാളികപ്പുറത്തെ മണിമണ്ഡപത്തിലാണ്‌ മകരസംക്രമ ദിനം മുതല്‍ അഞ്ച്‌ ദിവസത്തേയ്‌ക്ക് കളമെഴുത്ത്‌ നടക്കുന്നത്‌. അയ്യപ്പന്റെ ഓരോ ഭാവങ്ങളാണ്‌ ഓരോ ദിവസവും കളമെഴുതുന്നത്‌. ബാലമണികണ്‌ഠവേഷമായിരുന്നു മകരവിളക്ക്‌ ദിനത്തില്‍ കളമെഴുതിയത്‌. തുടര്‍ന്ന്‌ വില്ലാളി വീരന്‍, എന്നീ രൂപങ്ങളിലും അവതരിച്ചു. സമാപനദിനമായ നാളെ 18ന്‌ തിരുവാഭരണ വിഭൂഷിതനായ ശാസ്‌താവിനെയാണ്‌ ണ്‌ കളമെഴുതുന്നത്‌.റാന്നി കുന്നയ്‌ക്കാട്ട്‌ കുറുപ്പുമാരുടെ കുടുംബമാണ്‌ പരമ്പരാഗതമായി സന്നിധാനത്ത്‌ ഈ ചടങ്ങ്‌ നിര്‍വഹിക്കുന്നത്‌. രതീഷ്‌ അയ്യപ്പകുറുപ്പ്‌, അജിത്‌ ജനാര്‍ദന കുറുപ്പ്‌, ജയകുമാര്‍ ജനാര്‍ദനകുറുപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. മകരവിളക്കിന്‌ ശേഷമുളള പ്രധാന അഞ്ച്‌ ചടങ്ങുകളായ കളമെഴുത്ത്‌, പാട്ട്‌, എഴുന്നള്ളത്ത്‌, നായാട്ടുവിളി, ഗുരുതി എന്നിവയില്‍ നായാട്ടുവിളി ഒഴികെയുള്ളവ നിര്‍വഹിക്കുന്നത്‌ ഇവരാണ്‌. മാളികപ്പുറത്ത്‌ കളമെഴുതിയതിന്‌ ശേഷം എഴുന്നളളത്ത്‌ സന്നിധാനത്ത്‌ എത്തുന്നു.
തിരിച്ച്‌ മാളികപുറത്തെത്തി കളം മായ്‌ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങ്‌ അവസാനിക്കും. 19 നാണ്‌ മാളികപ്പുറത്ത്‌ ഗുരുതി നടക്കുന്നത്‌.

Ads by Google
Advertisement
Saturday 17 Jan 2026 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW