Thursday, March 12, 2026 Last Updated 22 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 05.07 AM

കശാപ്പിന്‌ കൊണ്ടുവന്ന പോത്ത്‌ കിണറ്റില്‍ വീണു

uploads/news/2026/01/821169/4.jpg

കാഞ്ഞിരപ്പളളി: കശാപ്പിന്‌ കൊണ്ടുവന്ന പോത്ത്‌ വിരണ്ടോടി കിണറ്റില്‍ വീണു. ആനക്കല്ലില്‍ സ്വകാര്യ വ്യക്‌തി അറസിനായി കൊണ്ടുവന്ന നൂറ്‌ കിലോയോളം തൂക്കം വരുന്ന പോത്താണ്‌ വ്യാഴാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിയോടെ വിരണ്ട്‌ ഓടിയത്‌.വിരണ്ടോടിയ പോത്ത്‌ ആനക്കല്ല്‌ വണ്ടന്‍പാറ ക്ഷേത്രത്തിന്‌ സമീപം വലയിട്ട്‌ മൂടിയ 15 അടിയോളം താഴ്‌ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു.കിണറിന്‌ സമീപത്തെ പുരയിടത്തില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന 11 വയസുകാരന്‍ മെല്‍ബിന്‍ ആന്റോ പോത്തിന്റെ ആക്രമണം ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്‌ച രാവിലെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിശമന എത്തിയാണ്‌ കിണറ്റില്‍ നിന്നും പോത്തിനെ കരയ്‌ക്ക് എത്തിച്ചത്‌.രാവിലെ നാല്‌ മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക്‌ ഒടുവില്‍ 12 മണിയോടെയാണ്‌ പോത്തിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്‌.
കാഞ്ഞിരപ്പള്ളി അഗ്നിശമന സേ്‌റ്റഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്‍, ഫയര്‍ ആന്റ്‌ റസ്‌ക്യൂ ഓഫിസര്‍ സുബേഷ്‌ അഗ്നിശമന സേനാംഗങ്ങളായ ശരത്‌ ലാല്‍, ബിനു, രതീഷ്‌.ഷാരോണ്‍, ജോയ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 17 Jan 2026 05.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW